Monday, September 21, 2026

മലക്കപ്പാറയില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

തൃശൂര്‍: അതിരപ്പിള്ളി മലക്കപ്പാറയ്ക്കടുത്ത് കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മലക്കപ്പാറ ചണ്ടന്‍തോട് വനമേഖലയിലാണ് കടുവ ഇറങ്ങിയത്.

പെരുംപാറ കോളനിയിലെ തങ്കപ്പനെയാണ് കടുവ പിടിച്ചത്. ശരീരഭാഗങ്ങള്‍ കാടിനടുത്തു നിന്നും കണ്ടെടുത്തു.

കഴിഞ്ഞ ദിവസം വയനാട്ടില്‍ നിന്നും പുലിയെ പിടികൂടിയിരുന്നു. മുത്തങ്ങ റേഞ്ചിലെ ചീരാല്‍ കമ്പക്കുടി വനാതിര്‍ത്തിയില്‍ നിന്നാണ് പുലി പിടിയിലായത്. കാട്ടാനകളെ തടയാന്‍ വനാതിര്‍ത്തിയില്‍ കുഴിച്ചിരുന്ന കിടങ്ങില്‍ പുലി കുടുങ്ങുകയായിരുന്നു.

Related Articles

Latest Articles