Monday, January 5, 2026

മെഡിക്കൽ സ്റ്റോറിലെത്തി മാലപൊട്ടിച്ച് കടന്ന സംഘംപിടിയിൽ;പ്രതികളെ റിമാൻഡ് ചെയ്തു

തിരുവനന്തപുരം:ഒക്ടോബര്‍ 21 ന് വൈകിട്ട് 6.20ന് താന്നിവിള ഉത്രാടം മെഡിക്കൽ സ്റ്റോറിലായിരുന്നു കവർച്ച നടന്നത്.ജീവനക്കാരി മാത്രമാണ് ഉള്ളതെന്ന് ഉറപ്പ് വരുത്തിയ ശേഷമായിരുന്നു പ്രതികൾ കവര്‍ച്ച നടത്തിയത്. എരുത്താവൂർ ഉത്രം വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ ഗോപിക(25)യുടെ മാലയാണ് കവർന്നത്. ഒന്നാം പ്രതി അരുണ്‍ പാരസെറ്റമോള്‍ ഗുളിക ആവശ്യപ്പെട്ടാണ് എത്തിയത്. ബാക്കി തുകക്ക് ആവശ്യപ്പെട്ട മിഠായി എടുക്കുന്നതിനിടെയായിരുന്നു കവർച്ച.കടയിലെ സിസിടിവി യിൽ നിന്നും ലഭിച്ച ദൃശ്യങ്ങളില്‍ നിന്നാണ് പൊലീസ് അന്വേഷണം പുരോഗമിച്ചത്.പിന്നീട് പ്രതികൾ പോലീസ് പിടിയിലാവുകയായിരുന്നു.

. മലയിന്‍കീഴ് അന്തിയൂര്‍ക്കോണം ലക്ഷംവീട് കോളനിയില്‍ ശ്രീകുട്ടന്‍ എന്ന് വിളിക്കുന്ന അരുണ്‍(24), അന്തിയൂര്‍ക്കോണം പുല്ലുവിള കിഴക്കേക്കര പുത്തന്‍വീട്ടില്‍ നന്ദു എന്ന രതീഷ്(24), പെരുകുളം ബഥനിപുരം ചെവിയന്‍കോട് വടക്കിന്‍കര പുത്തന്‍വീട്ടില്‍ മനോജ്(22) എന്നിവരാണ് പിടിയിലായത്.

Related Articles

Latest Articles