Saturday, May 11, 2024
spot_img

കുറച്ച് ബിസി ആയിപോയി! ഫറോക്ക് പേട്ട മുതൽ ഇടിമുഴിക്കൽ വരെയുള്ള യാത്രയിൽ ഫോൺ വിളിച്ചത് 8 തവണ;യാത്രക്കാരുടെ ജീവന് ഭീഷണിയായി ബസ് ഓടിച്ച് ഡ്രൈവർ;കേസെടുക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

കോഴിക്കോട് : യാത്രക്കാരുടെ ജീവന് ഭീഷണിയാകും വിധം അപകടകരമായി വാഹനമോടിച്ച് സ്വകാര്യ ബസ് ഡ്രൈവർ. കോഴിക്കോട് പരപ്പനങ്ങാടി റൂട്ടിലോടുന്ന സം സം ബസിലെ ഡ്രൈവറാണ് അപകടകരമായ രീതിയിൽ ബസ് ഓടിച്ചത്. ഇയാൾ മൊബൈലിൽ സംസാരിച്ചുകൊണ്ട് ബസ് ഓടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. ഫറോക്ക് പേട്ട മുതൽ ഇടിമുഴിക്കൽ വരെയുള്ള യാത്രയിൽ എട്ട് തവണയാണ് ഇയാൾ ഫോൺ വിളിച്ചത്. ബസിലെ യാത്രക്കാരാണ് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്.ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ബസ് ഡ്രൈവറോട് ചൊവ്വാഴ്ച ഹാജരാകാൻ ഫറോക്ക് ജോയിന്റ് ആർടിഒ നിർദേശം നൽകി. അലക്ഷ്യമായി വാഹനമോടിക്കുക, വാഹനത്തിലെ യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന ഡ്രൈവിംഗ് എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

Related Articles

Latest Articles