Tuesday, October 27, 2026

ലേഡി സൂപ്പർസ്റ്റാറിന്റെ വീട്ടിൽ വിരുന്നുകാരനായി കിംഗ് ഖാൻ;
നയൻതാരയുടെ വീട് സന്ദർശിച്ചു മടങ്ങുന്ന ഷാരുഖ് ഖാന്റെ ദൃശ്യങ്ങൾ വൈറൽ

ചെന്നൈ : നയൻതാരയുടെ ചെന്നൈയിലെ വസതിയിലെത്തി ബോളിവുഡിന്റെ കിംഗ് ഖാൻ ഷാറുഖ് ഖാൻ. ഷാരൂഖിനെ നായകനാക്കി തമിഴിലെ സ്റ്റാർ സംവിധായകൻ അറ്റ്ലീ ഒരുക്കുന്ന പുതിയ ചിത്രം ‘ജവാൻ’ സിനിമയുമായി ബന്ധപ്പെട്ടായിരുന്നു സന്ദർശനം. അറ്റ്ലീയും നയൻസിന്റെ വസതിയിൽ എത്തിയിരുന്നു. നയൻതാരയുടെ വീട്ടിൽ നിന്നിറങ്ങുന്ന ഷാറുഖിന്റെ വിഡിയോയും ചിത്രങ്ങളും സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

തടിച്ചുകൂടിയ ആരാധകർക്കിടയിലൂടെ കാറില്‍ കയറുന്ന ഷാറുഖ്,നയൻതാരയോട് യാത്ര പറയുന്നത് കാണാം. അരമണിക്കൂറോളം അദ്ദേഹം നയൻതാരയുടെ കുടുംബത്തിനൊപ്പം സമയം ചിലവഴിച്ചു.

ജവാന്‍ സിനിമയുടെ ചിത്രീകരണം മുംബൈയില്‍ നടക്കുകയാണ്. വിജയ് സേതുപതിയാണ് ചിത്രത്തില്‍ ഷാറുഖിന് വില്ലനായി എത്തുക. ചിത്രത്തിന് സംഗീതമൊരുക്കുന്നത് അനിരുദ്ധാണ്.

Related Articles

Latest Articles