തിരുവനന്തപുരം : വരുമാനം വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പദ്ധതികള്‍ യൂണിയനുകള്‍ അട്ടിമറിക്കാൻ ശ്രമിക്കുന്നതായി കെഎസ്ആര്‍ടസി മാനേജ്‍മെന്‍റ് ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് മാനേജ്‍മെന്‍റ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് യൂണിയനുകള്‍ക്കെതിരെയുള്ള ആരോപണം ഉയർത്തിയത്.
വരുമാനം വര്‍ദ്ധനവുമായി ബന്ധപ്പെട്ട പദ്ധതികള്‍ യൂണിയനുകള്‍ അട്ടിമറിക്കുകയാണെന്നും ഒരു കൂട്ടം ജീവനക്കാർ ഇതിന് കൂട്ടുനില്‍ക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി. ഡ്യൂട്ടി പരിഷ്കരണത്തിലും കെ സ്വിഫ്റ്റ് രൂപീകരണത്തിലും ഉൾപ്പെടെ എല്ലാ പുതിയ പദ്ധതികളെയും എതിര്‍ക്കുന്നത് ഒരു പൊതുരീതിയായി സ്വീകരിച്ചിരിക്കുകയാണെന്നുമാണ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആരോപിച്ചിരിക്കുന്നത്

