Friday, May 17, 2024
spot_img

എറ്റ്ന അഗ്നിപർവതം തീ തുപ്പി ; തിളച്ച ലാവ ഉയർന്നു പൊങ്ങിയത് 2,800 മീറ്റർ ഉയരത്തിൽ! കതാനിയ വിമാനത്താവളം അടച്ചു

റോം∙ തെക്കൻ ഇറ്റലിയിലെ സിസിലി ദ്വീപിൽ സ്ഥിതിചെയ്യുന്ന എറ്റ്ന അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. സ്ഫോടനം മൂലമുണ്ടായ ചാരം മൂടിയ അന്തരീക്ഷം കാരണം കതാനിയ വിമാനത്താവളം അടച്ചു. ഇവിടെ നിന്നുള്ള എല്ലാ വിമാനസർവീസുകളും നിർത്തിവച്ചിരിക്കുകയാണ്. ഇറ്റലി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോഫിസിക്‌സ് ആൻഡ് വോൾക്കനോളജി (ഐഎൻജിവി) നൽകുന്ന വിവരമനുസരിച്ച് അഗ്നിപർവതത്തിന്റെ തെക്കുകിഴക്കൻ ഗർത്തത്തിൽ നിന്ന് 2,800 മീറ്റർ ഉയരത്തിൽ വരെ തിളയ്ക്കുന്ന ലാവ കുതിച്ചുയർന്നു.

കഴിഞ്ഞ മാസം മധ്യത്തോടെ എയർപോർട്ട് കെട്ടിടത്തിന്റെ പ്രധാന ടെർമിനലിൽ വൻ തീപിടിത്തമുണ്ടായതിനെത്തുടർന്ന് മൂന്നാഴ്ചയോളം വിമാനത്താവളം അടച്ചിട്ടിരുന്നു. രാജ്യത്തെ അവധിക്കാലമായ ഫെറാഗോസ്റ്റോ സമയത്ത് വിമാനത്താവളം അടച്ചുപൂട്ടേണ്ടിവന്നത് വിനോദ സഞ്ചാരമേഖലയ്ക്ക് കടുത്ത തിരിച്ചടി സമ്മാനിക്കുമെന്നാണ് കരുതുന്നത്.

Related Articles

Latest Articles