Tuesday, June 18, 2024
spot_img

ഓണാഘോഷം; വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും സംയുക്തമായി സംഘടിപ്പിക്കുന്നു മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡ്, എൻട്രികൾ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 11

വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ മികച്ച രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവാര്‍ഡ് നല്‍കുന്നു. മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ട്, മികച്ച അച്ചടി മാധ്യമ റിപ്പോര്‍ട്ട്, മികച്ച വാര്‍ത്താ ചിത്രം, മികച്ച വീഡിയോ ചിത്രം എന്നിവയ്ക്കാണ് അവാര്‍ഡ്. വീഡിയോകൾ മൂന്ന് മിനുട്ടിൽ കൂടാൻ പാടുള്ളതല്ല. ഒരാൾക്ക് ഒരു എൻട്രി അയക്കാം. സെപ്തംബർ രണ്ടിനും 11 നുമിടയിൽ പ്രസിദ്ധീകരിച്ചതോ സംപ്രേഷണം ചെയ്തതോ ആയിരിക്കണം.

സെപ്റ്റംബര്‍ 11ന് ഉച്ചയ്ക്ക് 12 മണി വരെ എൻട്രികൾ അയക്കാം. മൊമെന്റോയും പ്രശസ്തിപത്രവും ക്യാഷ് അവാര്‍ഡും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. ലഭിക്കുന്ന എന്‍ട്രികള്‍ അവാര്‍ഡിനായി പരിഗണിക്കും. അതിനുശേഷം ലഭിക്കുന്നവ പരിഗണിക്കുന്നതല്ല.

ദൃശ്യമാധ്യമങ്ങളിലെ വീഡിയോ സ്റ്റോറികളുടെയും വീഡിയോകളുടേയും ലിങ്കുകളും അച്ചടി മാധ്യമങ്ങളിലെ വാര്‍ത്താ കട്ടിംഗ്കളും വാര്‍ത്താ ചിത്രങ്ങളും [email protected] എന്ന ഇ-മെയിൽ അഡ്രസിലേക്ക് അയക്കാവുന്നതാണ്. ബയോഡാറ്റ, മാധ്യമ സ്ഥാപനത്തിലെ ബ്യൂറോ ചീഫിന്റെ സാക്ഷ്യപത്രം എന്നിവ ഉള്‍പ്പെടെയാണ് എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ടത്.

Related Articles

Latest Articles