CRIME

ഒന്നരവയസ്സുള്ള കുഞ്ഞിനെ മുത്തശ്ശിയുടെ കാമുകൻ വെള്ളത്തിൽ മുക്കി കൊന്നു: ദാരുണ സംഭവം കൊച്ചിയിൽ

കൊച്ചി: ഒന്നരവയസുകാരിയെ അമ്മൂമ്മയുടെ കാമുകൻ വെള്ളത്തിൽ മുക്കിക്കൊന്നു. കൊച്ചി കലൂരിലെ ഒരു ഹോട്ടൽ മുറിയിൽ വച്ചാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് ഛർദിച്ച് അവശനിലയിലായി എന്ന് പറഞ്ഞ് കുഞ്ഞിനെ കൊച്ചിയിലെ ഒരു ആശുപത്രിയിൽ എത്തിച്ചത്.

എന്നാൽ, ആശുപത്രിയിൽ എത്തും മുൻപേ കുഞ്ഞ് മരണപ്പെട്ടിരുന്നു. ഇതോടെ ആശുപത്രി അധികൃതർ വിവരമറിയിച്ചതോടെ പൊലീസുദ്യോഗസ്ഥർ സ്ഥലത്ത് എത്തി. തുടർന്ന് കുഞ്ഞിനെ കൊണ്ടു വന്നവരുടെ മൊഴിയിൽ സംശയം തോന്നിയതോടെയാണ് സംഭവത്തിൻ്റെ ചുരുളഴിഞ്ഞത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഹോട്ടൽ മുറിയിൽ വച്ച് കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്നതാണെന്ന് വ്യക്തമായി.

അതേസമയം സംഭവത്തിൽ ജോൺ ബിനോയ് ഡിക്രൂസ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ കൊച്ചി പള്ളുരുത്തി സ്വദേശിയാണ്. കുഞ്ഞിൻ്റെ മുത്തശിയും പ്രതിയും ചേർന്നാണ് ഹോട്ടലിൽ മുറിയെടുത്തതെന്ന് വ്യക്തമായിട്ടുണ്ട്. കൊല്ലപ്പെട്ടത് ബിനോയ് ഡിക്രൂസിൻ്റെ കാമുകിയുടെ മകളുടെ പെൺകുഞ്ഞാണെന്ന് പൊലീസ് അറിയിച്ചു.

മാത്രമല്ല ഇയാളുടെ കാമുകിയായ കുട്ടിയുടെ മുത്തശ്ശി അങ്കമാലി സ്വദേശിയാണ്. ഇവർ അങ്കമാലിക്കാരിയാണ് എന്നാണ് വിവരം. തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെയാണ് താമസിച്ച ഹോട്ടലിൻ്റെ റിസപ്ഷനിലേക്ക് ഒന്നര വയസ്സുള്ള പെൺകുഞ്ഞിനേയും നാല് വയസ്സുള്ള ആൺകുഞ്ഞിനേയും കൊണ്ട് സ്ത്രീ വന്നത്. എന്നാൽ മാതാപിതാക്കൾ അറിയാതെ കുഞ്ഞിനെ എങ്ങനെ ഇവ‍ർ ഹോട്ടൽ മുറിയിൽ എത്തിച്ചു എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്.

പരിഭ്രാന്തിയിലായിരുന്ന സ്ത്രീ, കുഞ്ഞ്ഛ‍ർദ്ദിച്ച് ബോധം പോയിരിക്കുകയാണെന്ന് പറഞ്ഞുവെന്നാണ് ഹോട്ടലിലെ ജീവനക്കാർ പറയുന്നത്. ഒന്നരവയസുകാരിയുടെ അമ്മ ​വിദേശത്ത് ജോലി ചെയ്യുകയാണ് എന്നാണ് പൊലീസിന് ലഭിച്ച വിവരം. കഴിഞ്ഞ ദിവസം ഹോട്ടൽ മുറിയിൽ വച്ചുണ്ടായ തർക്കത്തിനിടെ ബിനോയ് കുഞ്ഞിനെയെടുത്ത് ബക്കറ്റിൽ മുക്കുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന സൂചന.

B4 Admin

Recent Posts

ശബരിമല-മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പ്. പന്തളം കൊട്ടാരത്തില്‍ നിന്നുള്ള കുരുന്നുകളെ നിശ്ചയിച്ചു, ദേവനന്ദനും അനശ്വരയും സന്നിധാനത്തേക്ക്

ശബരിമല - മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തില്‍ നിന്ന് കുട്ടികളെ ചുമതലപ്പെടുത്തി. ദേവനന്ദന്‍ അര്‍ജുന്‍,…

44 minutes ago

സൗദി വിമാനത്താവളങ്ങളിലും എണ്ണക്കമ്പനികള്‍ക്കും നേരെ ആക്രമണം തുടരുമെന്ന് ഹൂതികളുടെ വെല്ലുവിളി. ട്രംപിന്റെ മുന്നറിയിപ്പുകളെ കാറ്റില്‍പ്പറത്തി യെമന്‍ വിമതര്‍

സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര്‍ ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന്‍ പ്രസിഡന്റ്…

3 hours ago

അമേരിക്കയിലെ ഇല്ലിനോയിയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണ പദ്ധതി. 19-കാരന്‍ അറസ്റ്റില്‍, വന്‍ കൂട്ടക്കൊല തടഞ്ഞ് പൊലീസ്

വാഷിങ്ടന്‍ : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില്‍ ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…

3 hours ago

ഇസ്രയേല്‍ സര്‍വീസുകളില്‍ പാകിസ്ഥാന്‍ ജീവനക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി എയര്‍ ഫ്രാന്‍സ്. ഫ്‌ലൈദുബായ് സംഭവത്തിന് പിന്നാലെ നടപടി കടുപ്പിച്ച് വിമാനക്കമ്പനികള്‍

ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകളില്‍ പാകിസ്ഥാന്‍ പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്കും എയര്‍ ഫ്രാന്‍സ് വിലക്കേര്‍പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…

4 hours ago

റിയാദിന് നേരെ വീണ്ടും ഹൂതി മിസൈലാക്രമണം. ഒരാള്‍ക്ക് പരിക്ക്, പ്രവാസികള്‍ക്കായി കണ്‍ട്രോള്‍ റൂമുകളും നോര്‍ക്ക സൗദി ഹെല്‍പ്പ് ഡെസ്‌കും തുറന്നു

റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര്‍ നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…

16 hours ago

ജര്‍മനിയില്‍ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം. 2 മലയാളികള്‍ ഉള്‍പ്പെടെ 3 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

ബെര്‍ലിന്‍ : ജര്‍മനിയിലെ ബോസും നഗരത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 2 മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. അഞ്ച്…

16 hours ago