Thursday, May 16, 2024
spot_img

സുഹൃത്ത് ആത്മഹത്യക്ക് ശ്രമിച്ചപ്പോള്‍ രക്ഷിക്കാനെത്തി; ബഹുനില കെട്ടിടത്തില്‍ നിന്നും താഴെ വീണ് പ്രവാസി മലയാളി മരിച്ചു

ദുബായ് : ബഹുനില കെട്ടിടത്തില്‍ നിന്നും താഴെ വീണ് പ്രവാസി മലയാളി മരിച്ചു. കടയ്ക്കല്‍ പെരിങ്ങാട് തേക്കില്‍ തെക്കേടത്തുവീട്ടില്‍ ബിലുകൃഷ്ണന്‍ (30) ആണ് മരിച്ചത്. സുഹൃത്തായ പഞ്ചാബ് സ്വദേശിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ചൊവ്വാഴ്ച്ച പുലര്‍ച്ചെയായിരുന്നു അപകടം. ദുബായില്‍ സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം.

പഞ്ചാബ് സ്വദേശിയായ സുഹൃത്ത് ആത്മഹത്യക്ക് ശ്രമിച്ചപ്പോള്‍ രക്ഷിക്കാനെത്തിയതായിരുന്നു യുവാവ് എന്നാൽ ഇരുവരും കെട്ടിടത്തിന്റെ രണ്ടാംനിലയില്‍ നിന്നും താഴെ വീഴുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ബിലുകൃഷ്ണന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. സുഹൃത്ത് ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

അച്ഛന്റെ മരണാനന്തരച്ചടങ്ങുകളില്‍ പങ്കെടുക്കാനാന്‍ മാസങ്ങള്‍ക്ക് മുമ്പാണ് ബിലുകൃഷ്ണന്‍ അവസാനം നാട്ടിലെത്തിയത്. ഒരുവര്‍ഷം മുമ്പാണ് ബിലു വിവാഹിതനായത്. ലക്ഷ്മിയാണ് ഭാര്യ. മൃതദേഹം വ്യാഴാഴ്ച്ച നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Related Articles

Latest Articles