Saturday, January 10, 2026

തിരുവനന്തപുരം പൂങ്കുളത്ത് മണ്ണിടിഞ്ഞു വീണ് ഒരാൾ മരിച്ചു

പൂങ്കുളം : തിരുവല്ലം പൂങ്കുളം ബാങ്കിന് പിൻവശം കുന്ന് ഇടിക്കുന്നതിനിടയിൽ മണ്ണ് ഇടിഞ്ഞു വീണ് ഒരാൾ മരിച്ചു. പൂങ്കുളം ആനക്കുഴി സ്വദേശി ജയൻ ആണ് മരിച്ചത്. ഇദ്ദേഹത്തെ പുറത്ത് എടുത്ത് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായി .

ഇന്ന് വൈകുന്നേരം ആറുമണിയോടെ ആണ് സംഭവം. വീട് നിർമാണത്തിൻ്റെ ഭാഗമായി കുന്ന് ഇടിക്കുന്ന പ്രവർത്തികൾ നടന്നു വരികയായിരുന്നു എന്ന് തിരുവല്ലം പൊലീസ് പറഞ്ഞു. ഇതിനിടയിൽ ഒരു ഭാഗം ഇടിഞ്ഞ് തൊഴിലാളിയുടെ മേലിൽ പതിക്കുക ആയിരുന്നു. തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും ഒരു മണിക്കൂറോളം ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കിയാണ് ജയനെ പുറത്തെടുത്തത്.

Related Articles

Latest Articles