Sunday, May 19, 2024
spot_img

മാര്‍ച്ചിനുള്ളില്‍ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ കുടിശിക നൽകി തീർക്കണം ; സുപ്രീംകോടതി

ദില്ലി: മാര്‍ച്ച് 15 -ന് മുന്‍പ് വണ്‍ റാങ്ക്, വണ്‍ പെന്‍ഷന്‍ പദ്ധതിയുടെ കുടിശിക കൊടുത്ത് തീര്‍ക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി. എസ് നരസിംഹ എന്നിവരുടെ ബെഞ്ച് നിര്‍ദേശം നൽകി. കുടിശിക പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്നും വിഷയം താന്‍ വ്യക്തിപരമായി തന്നെ പരിശോധിക്കുന്നുണ്ടെന്നും അറ്റോര്‍ണി ജനറല്‍ എസ്. വെങ്കിട്ടരാമണി വ്യക്തമാക്കി. 25 ലക്ഷം പെന്‍ഷന്‍കാരാണ് പദ്ധതിയിലുള്ളത്.

പെന്‍ഷൻ കാത്തിരുന്ന് നാല് ലക്ഷം പേരെങ്കിലും ഇതിനോടകം മരണമടഞ്ഞിട്ടുണ്ടെന്ന് പരാതിക്കാരുടെ അഭിഭാഷകന്‍ ഹുസേഫ അഹമ്മദി ചൂണ്ടിക്കാട്ടിയിരുന്നു. 2022 മാര്‍ച്ചില്‍ മൂന്ന് മാസത്തിനുള്ള പെന്‍ഷന്‍ കണക്കാക്കി കുടിശിക തീര്‍ക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. പിന്നീട് വീണ്ടും സമയം നീട്ടി നൽകുകയായിരുന്നു.

Related Articles

Latest Articles