Sunday, June 2, 2024
spot_img

അടൂർ ഗോപാലകൃഷ്ണൻ ചെയർമാനായ കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനവും സംവരണ അട്ടിമറിയും ; ദേശീയ എസ്.സി കമ്മീഷൻ ചെയർമാന് പരാതി നൽകി യുവമോർച്ച

തിരുവനന്തപുരം : കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനത്തിനെതിരെ ദേശീയ എസ്.സി കമ്മീഷൻ ചെയർമാന് യുവമോർച്ച പരാതി നൽകി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനും കുറ്റക്കാർക്കെതിരെ കർശനമായി നടപടിയെടുക്കാനും യുവമോർച്ച ദേശീയ സെക്രട്ടറി സമർപ്പിച്ച പരാതിയിൽ ആവശ്യപ്പെട്ടു.

ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ വിവേചനത്തിനെതിരെ കടുത്ത പ്രതിഷേധമറിയിച്ചെങ്കിലും കുറ്റക്കാർക്കെതിരെ നടപടിയുണ്ടായില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് ദേശീയ എസ്‌.സി കമ്മീഷന് യുവമോർച്ച പരാതി നൽകിയത്.

അടൂർ ഗോപാലകൃഷ്ണൻ ചെയർമാനായ കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനം ദുസ്സഹമാണെന്നും ജാതി വിവേചനവും കെടുകാര്യസ്ഥതയുമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നതെന്നുമാണ് വിദ്യാർത്ഥികൾ പറയുന്നത് . ഇതുകൂടാതെ സംവരണ അട്ടിമറി, അക്കാദമിക് രംഗത്തെ പിഴവുകൾ, ഇ-ഗ്രാൻഡ് വിതരണത്തിലെ മെല്ലെപോക്ക് എന്നിവയും ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ നേരിടുന്നു . ദളിത് വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് നിയമപരമായി ലഭിക്കേണ്ട ഫീസിളവുകളെക്കുറിച്ച് അധികൃതർക്ക് പോലും വ്യക്തതയില്ലെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.

Related Articles

Latest Articles