Tuesday, December 23, 2025

മഹ്സ അമിനിയുടെ മരണം ; പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയ യുവതിക്ക് ഇറാനിയൻ സുരക്ഷാ സേനയുടെ വെടിയേറ്റ് ദാരുണാന്ത്യം

ഇറാൻ :മഹ്‌സ അമിനിയുടെ മരണത്തോടനുബന്ധിച്ച് പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയ 20 കാരിയായ യുവതിക്ക് ഇറാനിയൻ സുരക്ഷാ സേനയുടെ വെടിയേറ്റ് ദാരുണാന്ത്യം.
ഇറാനിലെ കരാജ് നഗരത്തിൽ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സുരക്ഷാ സേനയുടെ വെടിയേറ്റാണ് യുവതി കൊല്ലപ്പെട്ടത്.

6 തവണയാണ് പോലീസ് യുവതിക്ക് നേരെ വെടിവെച്ചത്.നെഞ്ചിലും മുഖത്തും കഴുത്തിലും യുവതിക്ക് വെടിയേറ്റു.

രാജ്യത്തെ സ്ത്രീകൾക്ക് വേണ്ടിയുള്ള കർശനമായ വസ്ത്രധാരണ രീതികൾ പാലിക്കാത്തതിന് രാജ്യത്തെ “സദാചാര” പോലീസ് അറസ്റ്റ് ചെയ്ത 22 കാരിയായ കുർദിഷ് യുവതിയുടെ കസ്റ്റഡി മരണത്തിൽ ഇറാനിയൻ സർക്കാരിനെതിരെ വലിയ തോതിലുള്ള പ്രതിഷേധം ഉയർന്നിട്ടുണ്ട്.

പ്രതിഷേധ സൂചകമായി നിരവധി സ്ത്രീകൾ ഹിജാബ് കത്തിക്കുകയും മുടി വെട്ടിമാറ്റുകയും ചെയ്തിട്ടുണ്ട്.

Related Articles

Latest Articles