Friday, May 3, 2024
spot_img

‘ഓരോ പഞ്ചാബിയുടെയും സ്വപ്ന സാക്ഷാത്കാരം’ ; മൊഹാലി വിമാനത്താവളത്തിന് ഭഗത് സിംഗിന്റെ പേര് നൽകാനുള്ള പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ

പഞ്ചാബ് : മൊഹാലി വിമാനത്താവളത്തിന് ഭഗത് സിംഗിന്റെ പേര് നൽകാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. ഇത് ഓരോ പഞ്ചാബിയുടെയും സ്വപ്ന സാക്ഷാത്കാരമാണെന്ന് അദ്ദേഹം പറഞ്ഞു.

ഭഗത് സിംഗിന്റെ പേര് വിമാനത്താവളത്തിന് നൽകുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മൻ കി ബാത്തിൽ’ നടത്തിയ പ്രഖ്യാപനം രാജ്യത്തെയാകെ ആഹ്ലാദത്തിലാക്കിയതായി മുഖ്യമന്ത്രി ഭഗവന്ത് മാൻ പ്രസ്താവനയിൽ പറഞ്ഞു.

തനിക്കും ഓരോ പഞ്ചാബിക്കും ഇതൊരു സ്വപ്ന സാക്ഷാത്കാരമാണെന്നും അദ്ദേഹം പറഞ്ഞു. ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയുമായി വിശദമായ കൂടിക്കാഴ്ച്ച നടത്തി ഈ വിമാനത്താവളത്തിന് മഹാനായ സ്വാതന്ത്ര്യ സമര സേനാനിയുടെ പേര് നൽകുന്നതിന് സമവായം ഉണ്ടാക്കിയതായി ഭഗവന്ത് മാൻ പറഞ്ഞു.

തുടർന്ന്, ഈ വിമാനത്താവളത്തിന് ഷഹീദ് ഭഗത് സിംഗിന്റെ പേരിടാൻ താൻ വ്യക്തിപരമായി കേന്ദ്ര സർക്കാരിന് കത്തെഴുതിയതായി ഭഗവന്ത് മാൻ പറഞ്ഞു. ഈ മാസം 28 ന് നടക്കുന്ന ഭഗത് സിംഗിന്റെ ജന്മദിനത്തിന് മുമ്പ് വിമാനത്താവളത്തിന്റെ പേര് പ്രഖ്യാപിക്കണമെന്ന് താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിൽ മാതൃരാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ഷഹീദ് ഭഗത് സിംഗിന്റെ അഭിലാഷങ്ങൾ സംരക്ഷിക്കാൻ തന്റെ സർക്കാർ പൂർണ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. വിദേശ സാമ്രാജ്യത്വത്തിന്റെ പിടിയിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാൻ ഷഹീദ് ഭഗത് സിംഗ് ത്യാഗം സഹിച്ചതായി അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles