Friday, October 2, 2026

കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീറിന്റെ ഖബറടക്കം ഇന്ന്

തിരൂപനന്തപുരം ; കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീറിന്റെ ഖബറടക്കം ഇന്ന്. രാവിലെ 11ന് കെപിസിസി ആസ്ഥാനത്തും 11. 30ന് ഡിസിസി ഓഫിസിലും മൃതുദേഹം പൊതു ദര്‍ശനത്തിന് വെച്ച ശേഷം വൈകിട്ട് 5 ന് വെഞ്ഞാറമൂട് പേരുമല മുസ്ലിം ജമാഅത്ത് കബര്‍സ്ഥാനില്‍ സംസ്‌കാരം നടക്കും.

തിരുവനന്തപുരം വെമ്പായത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഹൃദ്രോഗത്തെത്തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം.രണ്ടുവട്ടം ലോക്‌സഭാംഗമായും തുടർന്ന് രണ്ടുതവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.
തിരുവനന്തപുരം ഡി. സി. സി പ്രസിഡന്റായും ബഷീർ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related Articles

Latest Articles