കെ ഫോണിന്റെ ഉദ്ഘാടനം നാളെ. അതിവേഗ ഇന്റർനെറ്റ് കണക്ഷൻ വീടുകളിലും സർക്കാർ സ്ഥാപനങ്ങളിലും വാണിജ്യ അടിസ്ഥാനത്തിലും കേരളത്തിലെങ്ങും ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യ ഘട്ടത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 14,000 വീടുകളിലും 30,000ത്തിൽപ്പരം സർക്കാർ സ്ഥാപനങ്ങളിലുമാകും കെ ഫോണിന്റെ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുകയെന്നാണ് സർക്കാർ പ്രഖ്യാപനം.
പ്രഖ്യാപനം എത്രത്തോളം നടപ്പിലാകും എന്നതിൽ ജനങ്ങൾക്ക് ഇപ്പോഴും ആശങ്ക തുടരുകയാണ്.
തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക് നിയമസഭ കോംപ്ലക്‌സിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി കെ ഫോൺ പദ്ധതി ഉദ്ഘാടനം ചെയ്യും.

