Monday, May 20, 2024
spot_img

പൊതുജനത്തെ കഴുതകളായിക്കാണുന്ന മന്ത്രിക്ക് കിട്ടിയത് വൻ തിരിച്ചടി ! കാര്യവട്ടം സ്റ്റേഡിയത്തിൽ കളികാണാൻ ആളില്ല; ഒഴിഞ്ഞു കിടക്കുന്നത് 40000 ത്തോളം കസേരകൾ; കേരളീയർ ആത്മാഭിമാനം ഉള്ളവരെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: ഇന്ത്യ ശ്രീലങ്ക ഏകദിന പരമ്പരയിലെ അവസാന മത്സരം ഇന്ന് തിരുവനന്തപുരത്ത് നടക്കാനിരിക്കെ സംഘാടകരെ ഞെട്ടിക്കുന്നത് ടിക്കറ്റ് വിൽപ്പനയിലെ തണുപ്പൻ പ്രതികരണമാണ്. അമ്പതിനായിരത്തോളം കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന സ്റ്റേഡിയത്തിൽ ഇന്നുവരെ വിറ്റുപോയത് പതിനായിരത്തിൽ താഴെ ടിക്കെറ്റുകൾ! കൃത്യമായി പറഞ്ഞാൽ 7000 ത്തോളം ടിക്കെറ്റുകൾ മാത്രമാണ് വിറ്റത് എന്നാണ് സൂചന. ടിക്കറ്റ് വിൽപ്പനയിലെ ഈ കുറവ് സംഘാടകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. സാധാരണയായി ആദ്യ മണിക്കൂറുകളിൽ തന്നെ ടിക്കറ്റ് വിറ്റുപോകുകയാണ് പതിവ്. മത്സര ദിവസം രാവിലെ മുതൽ സ്റ്റേഡിയം കാണികളെ കൊണ്ട് നിറയാറുണ്ട്. പക്ഷെ ഇത്തവണ കേരളത്തിൽ ഒഴിഞ്ഞ കസേരകളോടെ കളി നടത്തേണ്ട ഗതികേടിലാണ് സംഘാടകർ.

മത്സര നടത്തിപ്പ് ആദ്യ ഘട്ടം മുതലേ വിവാദത്തിലായിരുന്നു. വിനോദ നികുതി 5 ശതമാനത്തിൽ നിന്ന് 12 ശതമാനത്തിലേക്ക് ഉയർത്തിയതുമായി ബന്ധപ്പെട്ടായിരുന്നു ആദ്യ വിവാദം. നിരക്ക് വർദ്ധന സംബന്ധിച്ച ആരോപണങ്ങൾക്ക് മന്ത്രി വി അബ്ദുറഹിമാൻ നൽകിയ മറുപടി അതിലേറെ വിവാദമായി. പട്ടിണി കിടക്കുന്നവർ കളികാണാൻ വരേണ്ടതില്ല കാശുള്ളവർ കാണട്ടെ എന്ന രീതിയിലുള്ള പ്രതികരണമാണ് അദ്ദേഹം നടത്തിയത്. ഈ പ്രസ്താവനയാണ് ടിക്കറ്റ് വിൽപ്പന കുറയാനുള്ള പ്രധാന കാരണമായി സംഘാടകർ വിലയിരുത്തുന്നത്. മലയാളികൾ ആത്മാഭിമാനം ഉള്ളവരാണെന്ന് തെളിഞ്ഞെന്ന് സമൂഹ മാധ്യമങ്ങളിൽ പലരും അഭിപ്രായപ്പെടുന്നുണ്ട്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച് ഇന്ത്യ കപ്പ് സ്വന്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ മൂന്നാം മത്സരഫലം അപ്രസക്തമാണ് എന്നതും കാണികളെ നിരുത്സാഹപ്പെടുത്തി.

Related Articles

Latest Articles