ഉദ്യോഗാർത്ഥികൾ പ്രതിഷേധത്തിന്റെ ഭാഗമായി തല മുണ്ഡനം ചെയ്യുന്നു
സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയായിട്ടും നിയമനം നടത്താതിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന സമരം കടുപ്പിച്ച് ഉദ്യോഗാര്‍ഥികള്‍. കഴിഞ്ഞ ദിവസം മുട്ടിലിഴഞ്ഞ് പ്രതിഷേധിച്ച ഉദ്യോഗാർത്ഥികൾ ഇന്ന് തല മുണ്ഡനം ചെയ്തും പ്രതീകാത്മക ശവസംസ്‌കാര ചടങ്ങ് നടത്തിയമായിരുന്നു പ്രതിഷേധിച്ചത്.
സിപിഒ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാന്‍ 54 ദിവസം മാത്രമാണ് ഇനി ബാക്കിയുള്ളത്. 13,975 പേര്‍ ഉള്‍പ്പെട്ട റാങ്ക് പട്ടികയില്‍നിന്നും ഇതുവരെ നിയമനം ലഭിച്ചത് 3019 പേര്‍ക്ക് മാത്രമാണ്. പട്ടികയിലുള്ള പലർക്കും പ്രായപരിധി കാരണം ഇത് അവസാന അവസരമാണ്. പല പ്രതിബന്ധങ്ങളും തരണം ചെയ്ത് പഠിച്ച് റാങ്ക് ലിസ്റ്റിൽ എത്തിയിട്ടും അർഹിച്ച ജോലി നിഷേധിക്കപ്പെടുമോ എന്ന ആശങ്കയിലാണ് ഉദ്യോഗാർത്ഥികൾ .അതേസമയം ദിവസങ്ങളോളം സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തിയിട്ടും സര്‍ക്കാര്‍ തിരിഞ്ഞുപോലും നോക്കിയില്ലെന്നും പരാതിയുണ്ട്. തങ്ങൾക്ക് നീതി വേണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…