Saturday, January 10, 2026

ഉദ്ഘാടനത്തിന് ദിവസങ്ങൾ മാത്രം! പുതിയ തെലങ്കാന സെക്രട്ടേറിയറ്റ് കെട്ടിടത്തിൽ തീപ്പിടിത്തം

ഹൈദരാബാദ്: ഉദ്ഘാടനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പുതിയ തെലങ്കാന സെക്രട്ടേറിയറ്റ് കെട്ടിടത്തിൽ തീപ്പിടിത്തം.ഹൈദരാബാദിലെ എൻടിആർ ഗാർഡൻസിനടുത്ത് പണി കഴിപ്പിച്ച പുതിയ കെട്ടിടത്തിന്‍റെ ഒന്നാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്.

അപകടത്തെ തുടർന്ന് 11 അഗ്നിശമനസേനാ യൂണിറ്റുകളെത്തിയാണ് തീയണച്ചത്. ഈ മാസം 17-ന് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന പുതിയ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു അയൽ സംസ്ഥാനങ്ങളിലെ അടക്കം ബിജെപിയിതര മുഖ്യമന്ത്രിമാരെയും പ്രാദേശിക പ്രതിപക്ഷനേതാക്കളെയും കെട്ടിടത്തിന്‍റെ ഉദ്ഘാടനത്തിന് ക്ഷണിച്ചിട്ടുണ്ട്.

Related Articles

Latest Articles