സോൾ: റഷ്യ–യുക്രെയ്ൻ യുദ്ധത്തിൽ ഔദ്യോഗിക പ്രതികരണവുമായി (North Korea) ഉത്തര കൊറിയ. റഷ്യയുടെ യുക്രെയിൻ അധിനിവേശത്തിന് പ്രധാന കാരണം യുഎസ് ആണെന്ന് ഉത്തര കൊറിയ വ്യക്തമാക്കി. യുദ്ധത്തിൽ ഉത്തര കൊറിയയുടെ ആദ്യ ഔദ്യോഗിക പ്രതികരണമാണിത്. ഷ്യയ്ക്കെതിരായ വിമർശനങ്ങളെ പ്രതിരോധിച്ചാണു പ്യോങ്‍യാങ്ങിന്റെ പ്രതികരണം.
‘യുക്രെയിൻ പ്രതിസന്ധിയുടെ പ്രധാനകാരണം യുഎസിന്റെ ഏകപക്ഷീയ നിലപാടുകളാണ്. ‘ കഴിഞ്ഞ ദിവസം കൊറിയൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു. അതേസമയം ബാലസ്റ്റിക്ക് മിസൈല്‍ പരീക്ഷണം നടത്തിയതായി പ്രഖ്യാപിച്ച് ഉത്തരകൊറിയ. 2022ലെ ഉത്തരകൊറിയയുടെ എട്ടാമത്തെ മിസൈല്‍ പരീക്ഷണമാണ് ഇതെന്നാണ് ദക്ഷിണ കൊറിയ പറയുന്നത്. ഉക്രൈയിന്‍ റഷ്യ പ്രതിസന്ധിയില്‍ ലോക രാജ്യങ്ങള്‍ പ്രത്യേകിച്ച് അമേരിക്ക ശ്രദ്ധ പതിപ്പിച്ചിരിക്കുന്ന സമയത്താണ് ഉത്തരകൊറിയന്‍ മിസൈല്‍ പരീക്ഷണം എന്നതും ശ്രദ്ധേയമാണ്.

