Thursday, May 16, 2024
spot_img

തോ​ൽ​വിക്കുപിന്നിൽ രാ​ഹു​ല​ല്ല; പിന്തുണയുമായി ഉ​മ്മ​ൻ​ചാ​ണ്ടി

ദില്ലി : കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് പിന്തുണയുമായി മുതിർന്ന നേതാവും പ്ര​വ​ര്‍​ത്ത​ക​സ​മി​തി അം​ഗവുമായ ഉ​മ്മ​ന്‍ ചാ​ണ്ടി രം​ഗ​ത്ത്. ദേ​ശീ​യ ത​ല​ത്തി​ൽ കോൺഗ്രസ് നേ​രി​ട്ട തോ​ൽ​വി​ക്ക് കാ​ര​ണം രാ​ഹു​ൽ ഗാ​ന്ധി​യ​ല്ലെന്ന് ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു . പാ​ളി​ച്ച​ക​ൾ പ​രി​ശോ​ധി​ച്ച് സം​ഘ​ടി​ത​മാ​യി പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച് രാഹുലിൻ്റെ നേതൃത്വത്തിൽ തന്നെ മു​ന്നോ​ട്ട് പോ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ​ബ​രി​മ​ല പ​രാ​ജ​യ​കാ​ര​ണ​മാ​യെ​ന്ന് എ​ൽ​ഡി​എ​ഫും ബാ​ല​കൃ​ഷ്ണ​പി​ള്ള​യും വൈ​കി​യാ​ണെ​ങ്കി​ലും തി​രി​ച്ച​റി​ഞ്ഞെ​ന്നും ഉ​മ്മ​ന്‍ ചാ​ണ്ടി കൂട്ടിച്ചേർത്തു.

Related Articles

Latest Articles