ദില്ലി : ഇസ്രയേൽ -ഹമാസ് യുദ്ധം തുടരുന്നതിനിടെ ഇസ്രയേലില്‍നിന്ന് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ടെല്‍ അവീവിലേക്ക് എയര്‍ ഇന്ത്യ ഏഴു വിമാനങ്ങളാകും അയയ്ക്കുക എന്നതരത്തിൽ റിപ്പോർട്ടുകൾ പുറത്തു വന്നു. ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ‘ഓപ്പറേഷന്‍ അജയ്’ എന്ന പേരിൽ നടത്തുന്ന ഭാരതത്തിന്റെ രക്ഷാദൗത്യത്തിലെ ആദ്യ വിമാനം ടെൽ അവീവിലേക്ക് പുറപ്പെട്ടിരുന്നു. ബെന്‍ ഗുരിയന്‍ വിമാനത്താവളത്തില്‍നിന്ന് നാളെ പുലർച്ചയോടെ 230 ഓളം ഇന്ത്യക്കാരുമായി വിമാനം തിരികെയെത്തും. ഒക്ടോബര്‍ പതിനെട്ടാം തീയതിവരെ ദിവസം ഒന്ന് എന്ന നിലയ്ക്ക് വിമാനങ്ങള്‍ ഇന്ത്യയില്‍നിന്ന് പുറപ്പെടുമെന്നും ദേശീയമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യാത്രക്കാരില്‍നിന്ന് ടിക്കറ്റിന് പണം ഈടാക്കില്ല. സര്‍ക്കാരാണ് ഇവരുടെ മടങ്ങിവരവിനുള്ള ചെലവ് വഹിക്കുന്നത്.
ഇസ്രയേലിലെ വിവിധ സര്‍വകലാശാലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി ചുരുങ്ങിയത് 900 ഇന്ത്യന്‍ വിദ്യാര്‍ഥികളുണ്ടെന്നാണ് കണക്ക്. ഇതുകൂടാതെ ഇന്ത്യക്കാരായ നിരവധി വ്യാപാരികളും ഐ.ടി. ജീവനക്കാരും കെയര്‍ഗീവേഴ്‌സും ഇസ്രയേലിലുണ്ട്. ഇസ്രയേലിൽ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്.

