അങ്കമാലി: തോടുകള്‍ക്ക് പുതുജീവനേകാൻ സംസ്‌ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ഓപ്പറേഷന്‍ വാഹിനിക്ക് തുടക്കം കുറിച്ച് കറുകുറ്റി ഗ്രാമ പഞ്ചായത്ത് . മഴക്കാലം വരുന്ന സാഹചര്യത്തില്‍ തോടുകള്‍ പുനരുദ്ധാരണം നടത്തി , നീരൊഴുക്ക് വര്‍ദ്ധിപ്പിക്കാൻ സംസ്‌ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ഓപ്പറേഷന്‍ വാഹിനി. മെയ് മാസം 30-ാം തീയതി വരെ നടപ്പിലാക്കുന്ന ഈ പദ്ധതി വരുന്ന എല്ലാ ശനിയാഴ്‌ചകളിലും പഞ്ചായത്തിലെ 17 വാര്‍ഡുകളിലും നടപ്പിലിക്കും.
. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജോ പറമ്പി അധ്യക്ഷതവഹിച്ച ചടങ്ങിൽ . പഞ്ചായത്ത് സ്‌ഥിര സമിതി അധ്യക്ഷന്‍മാരായ റോസി പോള്‍, ജിജോ പോള്‍, മേരി ആന്റെണി, പഞ്ചായത്തംഗങ്ങളായ ജോസ് പോള്‍, ടോണി പറപ്പിള്ളി, റോസിലി മൈക്കിള്‍, ജോണി മൈപ്പാന്‍, ആല്‍ബി വര്‍ഗീസ്,മേരി. പൈലി, മിനി. ഡേവിസ്, മുന്‍ മെമ്പര്‍മാരായ സി.പി.സെബാസ്‌റ്റ്യന്‍, ഗ്രേസി സെബാസ്‌റ്റ്യന്‍ തൊഴിലുറപ്പ് അസിസ്‌റ്റന്റ് എഞ്ചീനീയര്‍ അഞ്‌ജലി, ഓവര്‍സീയര്‍ ജെസി ജോയി, എന്നിവര്‍ പ്രസംഗിച്ചു

