Tuesday, May 14, 2024
spot_img

ഓപ്പറേഷൻ ഗംഗ: യുക്രൈനിലെ യുദ്ധഭൂമിയില്‍ നിന്ന് 20,000-ത്തിലധികം പേരെ സുരക്ഷിതയമായി ഒഴിപ്പിച്ച്‌ ഇന്ത്യ; നയതന്ത്ര ശേഷിയുടെ വിജയമെന്ന് വി മുരളീധരൻ

ദില്ലി: യുക്രൈനിലെ യുദ്ധഭൂമിയില്‍ നിന്ന് ഇരുപതിനായിരത്തോളം ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ സഹമന്ത്രി (V Muraleedharan) വി മുരളീധരന്‍. ഇന്ത്യയുടെ നയതന്ത്രശേഷിയുടെ വലിയ വിജയമാണിത്. മുന്‍പ് ഇറാഖ് യുദ്ധഭൂമിയില്‍ നിന്നും മലയാളി നഴ്‌സുമാര്‍ അടക്കമുള്ളവരെ സുരക്ഷിതമായി ഒഴിപ്പിച്ചതും നയതന്ത്രശേഷിയുടെ വിജയമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സുമിയില്‍ കുടുങ്ങിയിരുന്ന മുഴുവന്‍ വിദ്യാര്‍ഥികളും ഏതാനം മണിക്കൂറുകള്‍ക്കകം തീവണ്ടിയില്‍ ലിവീവിലെത്തും. ഇതിനുശേഷം എല്ലാവരേയും എത്രയും വേഗത്തില്‍ നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പുകള്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സുമിയില്‍ കുടുങ്ങിയിരുന്ന മുഴുവന്‍ വിദ്യാര്‍ഥികളും ഏതാനം മണിക്കൂറുകള്‍ക്കകം തീവണ്ടിയില്‍ ലിവീവിലെത്തും. ഇതിനുശേഷം എല്ലാവരേയും എത്രയും വേഗത്തില്‍ നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പുകള്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Latest Articles