മുംബൈ : മോദി സർക്കാർ വിജയകരമായി നടത്തുന്ന ഓപ്പറേഷൻ ഗംഗയുടെ ഏഴാമത്തെ വിമാനം മുംബൈയിൽ. യു ക്രൈനിലെ യുദ്ധഭൂമിയില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള 182 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയുള്ള ഏഴാമത്തെ വിമാനമാണ് റൊമാനിയയിലെ ബുക്കാറെസ്റ്റില്‍ നിന്നും മുംബൈയിൽ എത്തിയത്. കേന്ദ്രമന്ത്രി നാരായണ്‍ റാണെ ഇവരെ മുംബൈ വിമാനത്താവളത്തില്‍ സ്വീകരിച്ചു.
യുക്രൈൻ അതിർത്തി രാജ്യങ്ങളായ ഹങ്കറി, റൊമാനിയ, സ്ലോവാക്യ, പോളണ്ട്, മൾഡോവ എന്നീ രാജ്യങ്ങളിലെ രക്ഷാപ്രവർത്തനത്തിന്റെ ഏകോപന ചുമതല കേന്ദ്രമന്ത്രിമാർക്കാണ്. ഹർദീപ് സിങ്ങ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റിജിജു, വി.കെ സിംഗ് എന്നിവരാണ് ഈ രാജ്യങ്ങളിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്.
പോളണ്ട്, മൾഡോവ എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വിമാന സർവീസ് ആരംഭിക്കുന്നതിനായി മന്ത്രിമാർ നീക്കം തുടങ്ങിയിട്ടുണ്ട്. പോളണ്ടിലെ ശഷു വിമാനത്താവളത്തിനടുത്താണ് അതിർത്തി കടന്നെത്തിയവരെ താമസിപ്പിക്കുന്നത്. അതേസമയം, എട്ടാമത്തെ വിമാനം ഹംഗറിയിൽ നിന്ന് പുറപ്പെട്ടു.

