Sunday, May 19, 2024
spot_img

യുഎസിലെ ജൂതപ്പള്ളിയിൽ നടന്നത് ഭീകരാക്രമണം!!! കൊടുംഭീകരൻ മാലിക് ഫൈസൽ അക്രമിനെ വെടിവച്ച് കൊന്ന് പോലീസ്

വാഷിംഗ്ടൺ: യുഎസിലെ ടെക്‌സസിൽ ജൂതപ്പളളിയിൽ ആളുകളെ ബന്ദികളാക്കി ആക്രമണം നടത്തിയ
ബ്രിട്ടീഷ് ഭീകരനെ പോലീസ് വെടിവച്ചു കൊന്നു (US Church Attack Terrorist Killed). മാലിക് ഫൈസൽ അക്രമിനെയാണ് പോലീസ് വെടിവച്ച് കൊന്നത്. സംഭവത്തിൽ രണ്ട് കൗമാരക്കാരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ മാഞ്ചസ്റ്റർ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. പത്ത് മണിക്കൂർ നേരമാണ് ജൂതപള്ളിയിലെ റബ്ബി(പുരോഹിതൻ) സൈട്രോൺ വാക്കർ ഉൾപ്പെടെ നാല് പേരെ ബന്ദികളാക്കിയത്.

എഫ്ബിഐ പള്ളിയ്‌ക്കുള്ളിൽ പ്രവേശിച്ചാണ് ഇവരെ മോചിപ്പിച്ചത്. സമൂഹമാധ്യമത്തിൽ ലൈവിൽ വന്നാണ് ജൂതപ്പള്ളി കയ്യേറിയ വിവരം മാലിക് ഫൈസൽ അറിയിക്കുന്നത്. ബന്ദികളാക്കിയവരെ വധിക്കുമെന്നും മാലിക് ഫൈസൽ ഭീഷണി മുഴക്കിയിരുന്നു.അമേരിക്കൻ സമയം രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം നടന്നത്. അതേസമയം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണ്. പ്രാഥമിക വിലയിരുത്തലിൽ ഭീകരാക്രമണമെന്നാണ് ജോ ബൈഡൻ സംഭവത്തെ വിശേഷിപ്പിച്ചത്. ആക്രമണത്തിൽ ഉന്നതതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

ഭീകരരുടെ സാന്നിദ്ധ്യം കണ്ടെത്തിയ പശ്ചാത്തലത്തിൽ ആക്രമണ സാധ്യത കണക്കിലെടുത്ത് ജൂതപള്ളിയും പരിസരവും സുരക്ഷാ സേന വളഞ്ഞിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ സൈനിക ഉദ്യോഗസ്ഥരെ വധിച്ചതിന് തടവ് ശിക്ഷ അനുഭവിക്കുന്ന ലേഡി ക്വായ്ദ എന്ന് വിളിപ്പേരുള്ള ആഫിയ സിദ്ദിഖിയെ വിട്ടയക്കമെന്നാണ് അക്രമിയുടെ ആവശ്യം. ഇവരുടെ സഹോദരൻ മുഹമ്മദ് സിദ്ദിഖിയാണ് അക്രമിയെന്നാണ് വിവരം.

അമേരിക്കയിൽ 86 വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുകയാണ് ഭീകര വനിതയായ ആഫിയ സിദ്ദിഖി.
ടെക്സസിലെ ഫോർട്ട് വർത്തിയിലുള്ള ഫെഡറൽ മെഡിക്കൽ സെന്റർ ജയിലിലാണ് സിദ്ദിഖി ഇപ്പോൾ തടവിൽ കഴിയുന്നത്. ഇന്നലെ രാവിലെ പത്ത് മണിക്കാണ് സമൂഹമാധ്യമങ്ങളിലൂടെ അക്രമി ലൈവ് വന്നത്. കെട്ടിടത്തിന്റെ ഉൾവശങ്ങളും ബന്ദികളാക്കിയവരേയും അക്രമി കാണിച്ചിരുന്നു. അമേരിക്കയ്‌ക്ക് എന്തോ കുഴപ്പമുണ്ട്, എല്ലാവരും മരിക്കും, ഞാനും മരിക്കും എന്നാണ് അക്രമി ലൈവിൽ പറഞ്ഞത്. തുടർന്ന് പത്ത് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഭീകരനെ ഉദ്യോഗസ്ഥർ വെടിവച്ച് കൊല്ലുകയായിരുന്നു.

Related Articles

Latest Articles