Monday, June 17, 2024
spot_img

ഓപ്പറേഷൻ താമര കേരളത്തിലും? കേരളാ കോൺഗ്രസ്സ് വീണ്ടും പിളർപ്പിലേക്ക്; ജോണി നെല്ലൂർ ജോസഫ് ഗ്രൂപ്പ് വിടുന്നു, ബിജെപിക്കൊപ്പം എന്ന് സൂചന

കോട്ടയം: കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നേതാവും യുഡിഎഫ് സെക്രട്ടറിയുമായ ജോണി നെല്ലൂർ ബിജെപി മുന്നണിയിലേക്കെന്ന് സൂചന. ജോണി നെല്ലൂരിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് നീക്കം നടക്കുന്നത്. വിവിധ ക്രൈസ്തവ സഭകളുടെ പിന്തുണയോടെയാണ് പാര്‍ട്ടി രൂപീകരിക്കാന്‍ ഒരുങ്ങുന്നത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാത്തില്‍ നിന്ന് ഒരു വിഭാഗം പുതിയ പാര്‍ട്ടിയിലുണ്ടാകും.

സംസ്ഥാനത്ത് ഓപറേഷൻ താമര ബിജെപി നടപ്പാക്കാൻ ഒരുങ്ങുന്നതിന്റെ ആദ്യ പടിയായാണ് നീക്കത്തെ കാണുന്നത്. ബിജെപി പിന്തുണയിൽ പുതിയ കേരളാ കോൺഗ്രസ് രൂപീകരിക്കാനൊരുങ്ങുകയാണ് ജോണി നെല്ലൂർ. ജോണി നെല്ലൂരിന്റെ രാജി പ്രഖ്യാപനം ഇന്നുണ്ടാകുമെന്നും റിപ്പോർട്ടുണ്ട്.

നാഷ്ണൽ പ്രോഗ്രസീവ് പാർട്ടിയെന്നാണ് പുതിയ സംഘടനയ്ക്ക് പേര് നൽകിയിരിക്കുന്നത്. ബിജെപിയോട് അനുകൂല നിലപാട് സ്വീകരിക്കുന്ന ജോയ് എബ്രഹാമും മുൻ ഉടുമ്പുഞ്ചോല എംഎൽഎ മാത്യു സ്റ്റീഫനും പുതിയ പാർട്ടിയുടെ ഭാഗമാകുമെന്നും റിപ്പോർട്ടുണ്ട്.

Related Articles

Latest Articles