Saturday, October 17, 2026

നാഗർകോവിലിൽ ഓടിക്കൊണ്ടിരിക്കെ ഇരുചക്ര വാഹനത്തിന് തീപിടിച്ചു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

തിരുവനന്തപുരം: നാഗർകോവിലിൽ ഓടിക്കൊണ്ടിരിക്കെ ബൈക്കിന് തീപിടിച്ചു. വാഹനത്തിൽ യാത്ര ചെയ്ത കുടുംബം വാഹനത്തിൽ നിന്ന് ഇറങ്ങി ഓടിയതിനാൽ വൻ അപകടം ഒഴിവായി. നാഗർകോവിൽ ആശാരിപ്പള്ളം സ്വദേശി രാജാറാമിന്റെ ഇരുചക്രവാഹനമാണ് തീപിടിച്ചത്.

തീ കത്തുന്നത് കണ്ട രാജാറാമും ഭാര്യയും കുട്ടിയും ബൈക്കിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. ആര്‍ക്കും പൊള്ളലേറ്റില്ല. വെള്ളമൊഴിച്ച് തീ കെടുത്താൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. അഗ്നിശമനസേന എത്തി തീ കെടുത്തിയെങ്കിലും വാഹനം പൂർണ്ണമായി നശിച്ചു.

Related Articles

Latest Articles