Sunday, May 19, 2024
spot_img

മഹാരാഷ്ട്രയില്‍ പ്രതിപക്ഷ സഖ്യത്തിൽ വിള്ളൽ; ബിജെപിയുമായി സഖ്യത്തിന് അജിത് പവാർ

മുംബൈ∙ മഹാരാഷ്ട്രയിൽ പ്രതിപക്ഷ സഖ്യത്തിൽ വിള്ളൽ വീഴുന്നു. ഭരണകക്ഷിയായ ബിജെപിക്കൊപ്പം സഖ്യമുണ്ടാക്കാൻ പ്രതിപക്ഷ നേതാവ് അജിത് പവാര്‍ എന്‍സിപി എംഎല്‍എമാരുമായി ചര്‍ച്ച ആരംഭിച്ചുവെന്നാണ് ഏറ്റവും ഒടുവിൽ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. 52 എംഎല്‍എമാരില്‍ 40 പേരുടെ പിന്തുണ തനിക്കുണ്ടെന്നാണ് അജിത് പവാറിന്റെ അവകാശവാദം.

വീർ സവർക്കർ വിവാദം, അദാനിക്കെതിരായ ജെപിസി അന്വേഷണം, മോദിയുടെ വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ വിഷയങ്ങളിലെല്ലാം ബിജെപിക്ക് അനുകൂലമായ നിലപാടാണ് അജിത്ത് സ്വീകരിച്ചിരുന്നത്. 2014 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഫലം ബിജെപിക്ക് അനുകൂലമാണെന്ന സൂചന ലഭിച്ചയുടൻ പിന്തുണ പ്രഖ്യാപിച്ച പാർട്ടിയാണ് എൻസിപി. 2019 ൽ പുലർച്ചെ രാജ്ഭവനിലെത്തി ഫഡ്നാവിസ് മുഖ്യമന്ത്രിയും അജിത് പവാർ ഉപമുഖ്യമന്ത്രിയുമായി രഹസ്യമായി സത്യപ്രതിജ്ഞ ചെയ്യ്തത് അന്ന് വാർത്തയായിരുന്നു.

Related Articles

Latest Articles