Saturday, May 18, 2024
spot_img

പാകിസ്ഥാനെ നയിക്കാൻ ഇനി ഷഹബാസ് ഷരീഫ്: വോട്ടെടുപ്പ് ബഹിഷ്കരിച്ച് ഇമ്രാൻ

ഇസ്‌ലാമാബാദ്: നാടകീയ നീക്കങ്ങള്‍ശേഷം പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍പുറത്തേക്ക് പോയ സാഹചര്യത്തിൽ പാകിസ്ഥാനിലെ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുത്തു. പാകിസ്ഥാൻ മുസ്‌ലിം ലീഗ്–നവാസ് അധ്യക്ഷനും മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഇളയ സഹോദരനുമായ ഷഹബാസ് ഷരീഫാണ് പാകിസ്ഥാന്റെ പുതിയ പ്രധാനമന്ത്രി.

കഴിഞ്ഞ ദിവസം അവിശ്വാസ പ്രമേയ വോട്ടെടുപ്പിലൂടെ ഇമ്രാൻ ഖാൻ പുറത്തായതോടെയാണ് പുതിയ പ്രധാനമന്ത്രിയെ കണ്ടെത്തിയത്. പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനു മുൻ‌പേ, മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും പാകിസ്ഥാൻ തെഹ്‍രീകെ ഇൻസാഫ് പാർട്ടി അംഗങ്ങളും രാജിവെച്ചിരുന്നു. പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ഇമ്രാൻ ബഹിഷ്കരിച്ചു.

അവിശ്വാസ പ്രമേയ വോട്ടെടുപ്പിനിടെ സ്പീക്കറും, ഡെപ്യൂട്ടി സ്പീക്കറും രാജിവെച്ചതിനു പിന്നാലെ മുതിര്‍ന്ന അംഗം അയാസ് സാദിഖ് ആക്ടിങ് സ്പീക്കറായി ചുമതലയേറ്റിരുന്നു. ഞായറാഴ്ച പുലർച്ചെ 12.40നാണ് അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പു നടന്നത്. ദേശീയസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന ഈ അവിശ്വാസ പ്രമേയം പന്ത്രണ്ടേ മുക്കാലോടെ പാസയതോടെയാണ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പുറത്തായത്. എന്നാൽ വോട്ടെടുപ്പിലൂടെ ഇമ്രാനെ പുറത്താക്കുമ്പോൾ പാകിസ്ഥാൻ പാർലമെന്റിൽ അദ്ദേഹം ഉണ്ടായിരുന്നില്ല. 342 അംഗ പാര്‍ലമെന്റില്‍ 174 പേര്‍ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്തു.

‘അവസാന പന്തുവരെ കളി തുടരുമെന്നു’ പ്രഖ്യാപിച്ച ഇമ്രാൻ, നാടകീയമായ നീക്കങ്ങൾക്കൊടുവിലാണ് പ്രധാനമന്ത്രി പദവിയിൽനിന്നു പുറത്താകുന്നത്. അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോകാന്‍ ഇമ്രാന്‍ ശ്രമിച്ചതോട പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കൂടാതെ വോട്ടെടുപ്പ് നടത്താത്തതില്‍ അതൃപ്തി പ്രകടമാക്കി രാത്രി തന്നെ കോടതി ചേര്‍ന്നതോടെയാണ് വോട്ടെടുപ്പ് നടത്തിയത്. വോട്ടെടുപ്പിൽ നിന്ന് ഭരണകക്ഷി അംഗങ്ങൾവിട്ടുനിന്നു.

Related Articles

Latest Articles