Monday, May 20, 2024
spot_img

നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധം ; 6 പ്രതിപക്ഷ എംഎൽഎമാർക്കെതിരെ അവകാശ ലംഘന നോട്ടിസ്; നടപടി വി.കെ.പ്രശാന്ത് എംഎൽഎയുടെ പരാതിയിന്മേൽ

തിരുവനന്തപുരം : നിയമസഭയിൽ നടന്ന പ്രതിപക്ഷ പ്രതിഷേധവുമായി ബന്ധപ്പെട്ട് ആറു പ്രതിപക്ഷ എംഎൽഎമാർക്കെതിരെ അവകാശ ലംഘനത്തിനു നിയമസഭാ സെക്രട്ടറിയുടെ നോട്ടിസ് . റോജി എം.ജോൺ, സനീഷ് കുമാർ ജോസഫ്, ടി.സിദ്ദിഖ്, അൻവർ സാദത്ത്, എ.കെ.എം.അഷ്റഫ്, മാത്യു കുഴൽനാടൻ എന്നിവർക്കാണ് നിയമസഭാ സെക്രട്ടറി നോട്ടിസ് നൽകിയത്. ഭരണപക്ഷ എംഎൽഎ വി.കെ.പ്രശാന്തിന്റെ പരാതിയിന്മേലാണ് നടപടി. വിഷയത്തിലുള്ള പ്രതികരണം പ്രിവിലേജ്, എത്തിക്സ് എന്നിവ സംബന്ധിച്ച സമിതി മുൻപാകെ നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.

അടിയന്തരപ്രമേയ നോട്ടിസിന് തുടർച്ചയായി അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സ്പീക്കറുടെ ഓഫിസിനു മുന്നിൽ നടത്തിയ സമരമാണ് കയ്യേറ്റത്തിലെത്തിയത്. ഉപരോധ സമരം നേരിടാനുള്ള വാച്ച് ആൻഡ് വാർഡിന്റെയും ഭരണപക്ഷ അംഗങ്ങളുടെയും ശ്രമം കാര്യങ്ങൾ സംഘർഷത്തിലേക്ക് പോയി. സംഘർഷത്തിൽ കെ.കെ.രമ എംഎൽഎ കൈയ്ക്ക് പൊട്ടലുണ്ടായി. വാച്ച് ആൻഡ് വാർഡിന്റെ കയ്യേറ്റത്തിൽ പരിക്കേറ്റ സനീഷ് കുമാർ ജോസഫും ചികിത്സ തേടി. എച്ച്.സലാം, സച്ചിൻദേവ്, എം.വിജിൻ, കെ.ആൻസലൻ എന്നീ ഭരണപക്ഷ എംഎൽഎമാരും മർദിച്ചെന്നാണ് പ്രതിപക്ഷ ആരോപണം. അതേസമയം പ്രതിപക്ഷ എംഎൽഎമാരും സ്റ്റാഫും മർദിച്ചുവെന്നാരോപിച്ച് വാച്ച് ആൻഡ് വാർഡും രംഗത്ത് വന്നിരുന്നു.

Related Articles

Latest Articles