Sunday, September 20, 2026

ഓടിക്കൊണ്ടിരിക്കുന്ന ഗുഡ്‌സ് ട്രെയിനിനു മുകളിൽ അടിവസ്ത്രം ധരിച്ച രണ്ട് യുവാക്കളുടെ അഭ്യാസ പ്രകടനം; വീഡിയോ വൈറലാകുന്നു; യുവാക്കൾക്കെതിരെ നടപടിയെടുക്കണമെന്ന് സോഷ്യൽ മീഡിയ

ഗ്രേറ്റർ നോയിഡ : ഓടിക്കൊണ്ടിരിക്കുന്ന ഗുഡ്‌സ് ട്രെയിനിനു മുകളിൽ അടിവസ്ത്രം ധരിച്ച രണ്ട് യുവാക്കളുടെ അഭ്യാസ പ്രകടനം. സംഭവത്തിന്റെ ഒരു മിനിറ്റിൽ താഴെയുള്ള വീഡിയോ ദൃശ്യം ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ അതിവേഗം പ്രചരിക്കുകയാണ്. ഷർട്ട് ധരിക്കാതെ യുവാക്കൾ ശരീര സൗന്ദര്യ മത്സരത്തിന് സമാനമായി കൈകാലുകൾ കൊണ്ട് പോസ് ചെയ്യുന്നതും രണ്ട് കൊച്ചുകൾക്കിടയിലുള്ള വിടവുകളിൽ നിവർന്നുനിൽക്കുകയും ചെയ്യുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം.

ഗൗതം ബുദ്ധ നഗറിലെ ജാർച്ച ഗ്രാമത്തിലെ എൻടിപിസി പ്ലാന്റിന് സമീപമാണ് സംഭവം ചിത്രീകരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. വീഡിയോ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താൻ ശ്രമങ്ങൾ നടക്കുന്നുണ്ട് എന്നാണ് വിവരം. എന്നാൽ നിലവിൽ ഇക്കാര്യത്തിൽ പൊലീസ് നടപടികളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Related Articles

Latest Articles