Sunday, October 4, 2026

തൃക്കാക്കര നഗരസഭയിൽ പ്രതിപക്ഷ – ഭരണപക്ഷ പോര് മുറുകുന്നു ;ഭരണസമിതിക്കെതിരെ പായ വിരിച്ച് കിടപ്പ് സമരവുമായി പ്രതിപക്ഷം

തൃക്കാക്കര നഗരസഭയിൽ ഭരണസമിതിക്കെതിരെ ഇന്ന് പായ വിരിച്ച് കിടപ്പ് സമരവുമായി പ്രതിപക്ഷം. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ പോര് മുറുകുകയാണ് . നഗരസഭാ സെക്രട്ടറിയെ ഭരണപക്ഷ കൗൺസിലർമാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധം നടത്തുന്നത്. ചെയർപേഴ്സന് എതിരെ നഗരസഭാ സെക്രട്ടറി നൽകിയ പരാതിയിൽ പോലീസ് ഇന്ന് മൊഴി രേഖപ്പെടുത്തും.

ചെയർപേഴ്സണായ അജിത തങ്കപ്പനെതിരെ പരാതി നൽകിയ സെക്രട്ടറിയെ പ്രതിപക്ഷം പിന്തുണക്കുകയായിരുന്നു. അതോടെ പ്രതിപക്ഷ – ഭരണപക്ഷ പോര് മുറുകി. തൻ്റെ ജീവന് ഭീഷണിയുണ്ടെന്നാണ്പരാതിയിൽ പ്രധാനമായും പറയുന്നത് അതേസമയം, പ്രതിപക്ഷത്തെ 18 കൗൺസിലർമാരാണ് ഇന്ന് സമരം നടത്തുന്നത്. ഭരണപക്ഷത്തെ ചില കൗൺസിലർമാർ സെക്രട്ടറിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു എന്നും ഭരണസംവിധാനവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള നടപടിക്രമങ്ങൾ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നു എന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാൽ മോശമായ പരാമർശം നടത്തുന്നുവെന്നും കെട്ടിച്ചമച്ച ചില വാദങ്ങൾ സെക്രട്ടറി മുന്നോട്ട് വച്ചിട്ടുണ്ട് എന്നും ചൂണ്ടിക്കാട്ടി സെക്രെട്ടറിക്കെതിരെ ഭരണപക്ഷത്തിലെ മൂന്ന് കൗൺസിലർമാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Related Articles

Latest Articles