Sunday, May 19, 2024
spot_img

തണുത്ത് മരവിച്ച് ഉത്തരേന്ത്യ; ട്രെയിനുകൾ വൈകിയോടുന്നു; ദില്ലിയിൽ ഓറഞ്ച് അലര്‍ട്ട്

ദില്ലി : ഉത്തരേന്ത്യയിൽ അതിശൈത്യവും കനത്ത മൂടൽമഞ്ഞും തുടരുന്ന സാഹചര്യത്തിൽ പലയിടത്തും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. രാജസ്ഥാനിലെ മൗണ്ട് അബുവിൽ മൈനസ് 6 ഡിഗ്രി സെൽഷ്യസ് ആണ് താപനില . ദില്ലിയിൽ ഇന്നും ഓറഞ്ച് അലർട്ട് തുടരും. താപനില മൂന്ന് ഡിഗ്രിക്ക് താഴെ എത്തിയേക്കും. ജമ്മു കശ്മീരിൽ – 5 ഡിഗ്രി താപനില രേഖപ്പെടുത്തി. മൂടൽ മഞ്ഞ് 25 മീറ്റൽ വരെ കാഴ്ച പരിധി പലയിടത്തും കുറച്ചിട്ടുണ്ട്. ഉത്തരേന്ത്യയിൽ 25ൽ അധികം ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. കാഴ്ച പരിധി വിമാന സർവീസുകളേയും ബാധിച്ചു.

ഉത്തരേന്ത്യയിൽ വരും ദിവസങ്ങളിലും അതിശൈത്യവും മൂടൽ മഞ്ഞും തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ പ്രവചനം. രാജസ്ഥാൻ, ദില്ലി , ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സ്ഥിതി ഗുരുതരം. രാജസ്ഥാനിലെ ചിറ്റാർഗഡ്, ചുരു , ഫത്തേപൂർ എന്നിവിടങ്ങളിൽ മൈനസ് താപനിലയാണ്. അൽവാർ, ധോൽപൂർ അടക്കം രാജസ്ഥാനിലെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Related Articles

Latest Articles