Monday, May 20, 2024
spot_img

സാധാരണക്കാർക്കും വായിക്കാൻ കഴിയണം; വലിയ അക്ഷരത്തിൽ മരുന്നുകളുടെ ജനറിക് നാമങ്ങൾ മാത്രം കുറിക്കുക; വീഴ്ച വരുത്തിയാൽ ഡോക്ടർമാർക്കെതിരെ കർശന നടപടിയെന്ന് കേന്ദ്ര സർക്കാർ

ദില്ലി: സാധാരണക്കാർക്ക് വായിക്കാൻ പറ്റുന്ന തരത്തിൽ വലിയ അക്ഷരത്തിൽ മരുന്നുകളുടെ ജനറിക് നാമങ്ങൾ മാത്രം കുറിക്കണമെന്ന് കേന്ദ്ര സർക്കാർ. വീഴ്ച വരുത്തിയാൽ ഡോക്ടർമാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഡോക്ടർ ഭാരതി പ്രവീൺ അറിയിച്ചു.

ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് 2019ൽ തന്നെ ഐ.എം.എ ഡോക്ടർമാർക്ക് മാർഗനിർദേശങ്ങൾ നൽകിയിരുന്നു. രാജ്യത്തെ എല്ലാ രജിസ്റ്റേർഡ് ഡോക്ടർമാർക്കും ഈ നിർദേശങ്ങൾ ബാധകമാണെന്നും ഇതിൽ ആരെങ്കിലും വീഴ്ച വരുത്തുന്നത് ശ്രദ്ധയിൽ പെട്ടാൽ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ സഹമന്ത്രി വ്യക്തമാക്കി. കൂടാതെ,
രോഗികൾക്ക് കുറഞ്ഞ നിരക്കിൽ ജനറിക് മരുന്നുകൾ ലഭ്യമാക്കാൻ രാജ്യത്ത് ആകമാനം നിരവധി പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇവയുടെ പ്രയോജനം വിവേചനരഹിതമായി എല്ലാ രോഗികൾക്കും ലഭ്യമാണെന്നും മന്ത്രി പറഞ്ഞു.

Related Articles

Latest Articles