Thursday, May 16, 2024
spot_img

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിവം ദുബെ വിവാഹിതനായി; ചിത്രങ്ങൾ കാണാം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഓള്‍ റൗണ്ടര്‍ ശിവം ദുബെ വിവാഹിതനായി. സുഹൃത്തായിരുന്ന അഞ്ജും ഖാനാണ് വധു. ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. മുംബൈയില്‍ ഇന്നലെയായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ദുബെ തന്നെയാണ് സന്തോഷ വാര്‍ത്ത പങ്കു വച്ചത്. “പ്രണയത്തേക്കാള്‍ മുകളിലുള്ള ഇഷ്ടത്തോടെയാണ് ഞങ്ങള്‍ സ്നേഹിച്ചത്. എന്നെന്നേക്കുമായുള്ള ജീവിതം ഇവിടെ ആരംഭിക്കുന്നു. വിവാഹിതരായി,” ദുബെ ട്വിറ്ററില്‍ കുറിച്ചു.

https://twitter.com/IamShivamDube/status/1416057637846720512

28 വയസുകാരനായ ദുബെ ഇന്ത്യക്കായി ഒരു ഏകദിനവും 13 ട്വന്റി 20യും കളിച്ചിട്ടുണ്ട്. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമാണ് ദുബെ. വിവാഹ വാർത്ത പുറത്ത്​ വന്നതോടെ സഹതാരങ്ങളും ആരാധകരും സാമൂഹിക മാധ്യമങ്ങളിലൂടെ താരത്തിന്​ ആശംസകൾ നേർന്നു.

https://twitter.com/rajasthanroyals/status/1416069493168611333

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles