Friday, May 17, 2024
spot_img

രാജസ്ഥാന് വീണ്ടും തിരിച്ചടി: യുഎഇയിൽ ബട്‌ലർ എത്തില്ല; പകരക്കാരനെ പ്രഖ്യാപിച്ചു

ഐപിഎൽ രണ്ടാം പാദ മത്സരങ്ങളിൽ നിന്ന് രാജസ്ഥാന്‍ റോയല്‍സിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലര്‍ പിന്മാറി. ബട്‌ലറുടെ ഭാര്യ കുഞ്ഞിന് ജന്മം നല്‍കുന്നതിനാലാണ് താരം വിട്ടുനില്‍ക്കുന്നത്. . ന്യൂസീലൻഡ് യുവ വിക്കറ്റ് കീപ്പർ ഗ്ലെൻ ഫിലിപ്സ് ബട്‌ലറിനു പകരക്കാരനായി എത്തും.

25 രാജ്യാന്തര മത്സരങ്ങളിൽ നിന്ന് 506 റൺസാണ് ഗ്ലെൻ ഫിലിപ്സിൻ്റെ സമ്പാദ്യം. 2 വിക്കറ്റുകളും താരം വീഴ്ത്തിയിട്ടുണ്ട്. ഡേവിഡ് മില്ലര്‍, മുസ്തഫിസുര്‍ റഹ്‌മാന്‍, ക്രിസ് മോറിസ് എന്നിവര്‍ മാത്രമാണ് നിലവില്‍ രാജസ്ഥാന്‍ റോയല്‍സിലുള്ള മറ്റു വിദേശ താരങ്ങള്‍. അതേസമയം യു എ ഇയില്‍ അടുത്ത മാസമാരംഭിക്കുന്ന ഐ പി എല്ലിന്റെ രണ്ടാംഘട്ട മല്‍സരങ്ങള്‍ക്കായി ഒരു മാസം മുൻപേ മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് ദുബായിയില്‍ എത്തിയിട്ടുണ്ട്. നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തില്‍ ടീം പരിശീലനം ആരംഭിച്ചിട്ടുണ്ട്.

https://twitter.com/rajasthanroyals/status/1429081368235954176

ഐ പി എല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ സെപ്തംബര്‍ 19 മുതല്‍ യു എ ഇയില്‍ ആരംഭിക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച മത്സരങ്ങളാണ് പുനരാരംഭിക്കുന്നത്. ദുബൈ, അബൂദബി, ഷാര്‍ജ എന്നീ വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. ഒക്ടോബര്‍ 15 നാണ് കലാശപ്പോരാട്ടം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles