തേക്കടി: ഇസ്രായേലില്‍ നിന്ന് തേക്കടി കാണാനെത്തിയ സഞ്ചാരികളെ അപമാനിച്ച് കടയുടമകള്‍. കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന കശ്മീര്‍ സ്വദേശികളാണ് ഇസ്രായേലുകാരെ കടയില്‍ നിന്ന് ഇറക്കി വിട്ടത്. സാധനങ്ങള്‍ വാങ്ങാനെത്തിയവര്‍ ഇസ്രായേല്‍ സ്വദേശികള്‍ ആണെന്നറിഞ്ഞതോടെ അപമാനിച്ച് ഇറക്കിവിടുകയായിരുന്നു. സമീപത്തെ മറ്റു കടയുടമകള്‍ പ്രശ്നത്തില്‍ ഇടപെട്ടതോടെ ഇസ്രായേല്‍ സഞ്ചാരികളോട് ഇവര്‍ മാപ്പ് പറഞ്ഞ് പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു.
ഹമാസ്- ഇസ്രായേല്‍ സംഘര്‍ഷ പശ്ചാത്തലത്തിലാവാം കടയുടമകളുടെ മോശം പെരുമാറ്റമെന്ന് കരുതുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ”’കടയില്‍ ആരു വന്നാലും അവരോട് മാന്യമായി പെരുമാറണം. നമ്മുടെ സംസ്ഥാനത്തേക്ക് വരുന്ന ടൂറിസ്റ്റ്കളോട് മോശമായി പെരുമാറുന്നത് ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല” എന്നിങ്ങനെ ധാരാളം കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

