തിരുവനന്തപുരം: സംസ്ഥാനത്തെ പ്രെഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ മൂന്ന് തിങ്കളാഴ്ച അവധി നല്‍കും. നവരാത്രിയോടനുബന്ധിച്ചാണ് അവധി. ഇതിനു പകരം മറ്റേതെങ്കിലും ദിവസം പുനക്രമീകരണം ആവശ്യമെങ്കില്‍ അതതു സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണെന്നും ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഇന്ത്യയിൽ നവരാത്രി വളരെ ആഡംബരത്തോടെയും സന്തോഷത്തോടെയും ആഘോഷിക്കപ്പെടുന്നു. ഒമ്പത് ദിവസങ്ങൾ ദുർഗ്ഗാ ദേവിക്കും ദേവിയുടെ ഒമ്പത് അവതാരങ്ങൾക്കും സമർപ്പിക്കുന്നു. ഈ വർഷം നവരാത്രി സെപ്റ്റംബർ 26 ന് ആരംഭിച്ച് ഒക്ടോബർ 5 ന് അവസാനിക്കും.

