Monday, May 20, 2024
spot_img

കാത്തിരുന്ന ജില്ലാ സ്‌കൂള്‍ കലോത്സവം നവംബറില്‍; കാസർഗോഡ് ചായ്യോത്ത് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും

കാസർഗോഡ്: കുട്ടികൾ ഏറെ കാത്തിരിക്കുന്ന ഒന്നാണ് സ്കൂൾ കലോത്സവം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാ സ്‌കൂള്‍കലോത്സവം കാസർഗോഡ് നവംബര്‍ അവസാനവാരം നടക്കും.

ചായ്യോത്ത് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ചാണ് കലോത്സവം നടക്കുക. നവംബര്‍ മൂന്നാം വാരത്തില്‍ ജില്ലാ സ്‌കൂള്‍ കായികമേള നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിലും ജില്ലാ ശാസ്‌ത്രോത്സവം നവംബര്‍ ആദ്യവാരം ചെര്‍ക്കള സെന്‍ട്രല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലും നടക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.വി. പുഷ്പ അറിയിച്ചു.

Related Articles

Latest Articles