Monday, September 21, 2026

കേരളത്തിലെ സംഘശബ്ദം പരമേശ്വർജിയ്ക്ക് ഓർമ്മപ്പൂക്കൾ | P Parameswaran

ഫെബ്രുവരി 09 , പി.പരമേശ്വർജി സ്മൃതിദിനം!. ലാളിത്യവും ആദർശനിഷ്ഠയും നിറഞ്ഞ പരമേശ്വർജിയുടെ ഓർമകൾക്ക് മുമ്പിൽ ആദ്യം തന്നെ തത്വമയി ന്യൂസിന്റെ ശ്രദ്ധാഞ്ജലി.

രാഷ്ട്രീയ സ്വയംസേവകസംഘം 1925ൽ നാഗ്പൂരിൽ പിറവിയെടുത്ത് 2 വർഷങ്ങൾക്ക് ശേഷം കേരളത്തിലെ സംഘം പിറന്നു എന്ന് പറയുന്നതിൽ തെറ്റില്ല. സംഘം ഒരു വ്യക്തിയല്ല എന്ന് അറിയാഞ്ഞിട്ടല്ല,പക്ഷേ ചിലപ്പോളൊക്കെ ഒരു വ്യക്തി സംഘമായിമാറിയിട്ടുണ്ട്, അതല്ലെങ്കിൽ സർവ്വ സ്വയംസേവകരുടെയും ഗുണങ്ങൾ ഒരാളിലേക്ക് ഉൾക്കൊണ്ടിട്ടുണ്ട്. അങ്ങനെ ഉൾക്കൊണ്ട വ്യക്തിത്വത്തിന് ഒരു നാമമേ ഉള്ളൂ….”പി.പരമേശ്വരൻ” സ്വയം സേവകരുടെ പ്രിയ പരമേശ്വർജി.

പിറവിയെടുത്തത് ആലപ്പുഴയിലെ മുഹമ്മയിൽ , സ്വജീവിതം പൂർണമായും സമർപിച്ചത് ഭാരതമാതാവിനായി, ഏവരെയും ഒന്നായി കാണുന്ന സമാജത്തിനായ്… 23-ാം വയസ്സിൽ സംഘത്തിന്റെ മുഴുവൻ സമയ പ്രവർത്തകനായി. ബൗദ്ധിക മേഖലയൊന്നാകെ ഇടത് പക്ഷം ആണെന്ന കപട ചിന്തകൾക്കിടയിൽ ഒഴുക്കിനെതിരെ നീന്തിക്കൊണ്ട്, സംവാദ വേദികളിൽ ‘ആരാടാ’ എന്ന് ഇടത് ബൗദ്ധികതയുടെ മാടമ്പി ചോദ്യങ്ങൾക്ക് ‘ഞാനാടാ’ എന്ന സംഘ പ്രസ്ഥാനങ്ങളുടെ മറുപടിയായിരുന്നു പി. പരമേശ്വരൻ. കമ്യൂണിസ്റ്റ് ആചാര്യൻ ഇ.എം.എസു മായി നടത്തിയ എത്രയോ പൊതുസംവാദങ്ങളിലൂടെ കേരളത്തിൽ പരിചിതമല്ലാതിരുന്ന ദേശീയത എന്ന ചിന്താധാരാ ,സംഘം എന്ന ഈശ്വരീയത മലയാള മണ്ണിൽ വിത്തെറിഞ്ഞത് പരമേശ്വർ ജി തന്നെയായിരുന്നു.

Related Articles

Latest Articles