Thursday, May 16, 2024
spot_img

പാലായിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

കോട്ടയം: പാലായിൽ ചികിത്സയ്ക്ക് വന്ന അടിമാലി സ്വദേശികൾക്കാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഒരുവയസ്സുകാരി മരിച്ചു. 8.45 നാണ് അപകടം നടന്നത്. ഐക്കൊമ്പ് ആറാം മൈലിൽ ഉള്ള വളവിൽ വെച്ചാണ് സംഭവം. വാഹനം ഓടിച്ചിരുന്ന വാവച്ചൻ എന്ന വ്യക്തി ഉറങ്ങിപോയതാണ് അപകടകാരണം എന്നാണ് സംശയിക്കുന്നത്. കുട്ടിയുടെ അമ്മ മെറിന്റെ പിതാവ് ആണ് വാവച്ചൻ. സംഭവ സ്ഥലത്ത് വച്ച് തന്നെ കുട്ടി മരിച്ചിരുന്നു. വാവച്ചനെ പരിക്കുകളോടെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കനത്ത മഴയെ തുടർന്നാണ് കാർ നിയന്ത്രണം വിട്ട് മറിഞ്ഞത്. അടിമാലിയിൽ നിന്ന് പാലായിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. കുഞ്ഞിന്റെ മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുകയാണ്. തെക്കൻ ജില്ലകളിലെ നദികളിൽ പ്രളയസാധ്യതയുണ്ടെന്നാണ് കേന്ദ്ര ജലകമ്മീഷൻ മുന്നറിയിപ്പ് നല്‍കുന്നത്. കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് മരണങ്ങൾ കൂടുകയാണ് .

Related Articles

Latest Articles