Monday, April 29, 2024
spot_img

സ്ത്രീകളുടെ പ്രശ്‌ന പരിഹാരത്തിന് ഇനി മുന്നിൽ സ്ത്രീകൾ തന്നെ! ദക്ഷിണ കശ്മീരിലെ ആദ്യ വനിത പോലീസ് സ്റ്റേഷൻ അനന്ത്‌നാഗിൽ പ്രവർത്തനമാരംഭിച്ചു , ഉദ്‌ഘാടനം നിർവ്വഹിച്ച് ഡിജിപി ദിൽബാഗ് സിംഗ്

കശ്മീർ: അനന്ത്‌നാഗിൽ ദക്ഷിണ കശ്മീരിലെ ആദ്യ വനിത പോലീസ് സ്റ്റേഷൻ നാടിന് സമർപ്പിച്ചു. ഡിജിപി ദിൽബാഗ് സിംഗാണ് പോലീസ് സ്‌റ്റേഷന്റെ ഉദ്ഘാടനം നിർവഹിച്ചത്. അനന്ത്‌നാഗ്, പുൽവാമ, ഷോപ്പിയാൻ, കുൽഗാം എന്നിവിടങ്ങളിലാണ് പോലീസ് പ്രവൃത്തിക്കുന്നത്.

സ്ത്രീകൾക്ക് മാത്രമായി പോലീസ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത് വഴി സ്ത്രീകൾക്ക് പരാതികൾ അറിയിക്കുന്നതിൽ കൂടുതൽ സ്വാതന്ത്ര്യം ലഭിക്കും.ഭയ രഹിതമായി സ്ത്രീകൾക്ക് പരാതി അറിയിക്കാൻ അവസരമൊരുക്കുകയാണ് ഇതു വഴിയെന്ന് പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള താഹിറ അക്തർ വ്യക്തമാക്കി. സ്ത്രീകളുടെ പരാതികൾ കേൾക്കുന്നതിനും അവരെ മനസിലാക്കുന്നതിനും വനിത ഉദ്യോഗസ്ഥർക്ക് കഴിയുമെന്നും താഹിറ കൂട്ടിച്ചേർത്തു.

സ്ത്രീകൾക്കെതിരെ ആക്രമണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ദക്ഷിണ കശ്മീരിൽ വനിത പോലീസ് എത്തുന്നതോടെ സ്ത്രീകളുടെ അന്തരീക്ഷം മെച്ചപ്പെടുത്തും.ഇരകളെ പോലീസിന് സംരക്ഷിക്കാനാകും. ഇത്തരത്തിൽ വനിതാ പോലീസ് സ്‌റ്റേഷൻ സ്ഥാപിച്ചതിൽ വൻ സന്തോഷത്തിലാണ് ജനങ്ങൾ.

2022-ൽ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ ജമ്മു കശ്മീരിലെ ഉധംപൂർ ജില്ലയിലാണ് ആരംഭിച്ചത്. വനിതാ പോലീസ് സ്റ്റേഷൻ തുറന്നതിന് പിന്നിലെ ലക്ഷ്യം സ്ത്രീകൾക്ക് മികച്ച അന്തരീക്ഷം ഒരുക്കുകയാണെന്ന് വനിതാ പോലീസ് സ്റ്റേഷൻ ഉദ്ഘാടനത്തിന് ശേഷം ഡിജിപി വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles