Thursday, June 13, 2024
spot_img

‘ലഡാക് അതിര്‍ത്തിയിലേക്ക് പാക് സൈന്യം നീങ്ങുന്നു’; തുരത്തിയോടിക്കാന്‍ ഇന്ത്യന്‍ സൈന്യം

കശ്മീര്‍: കശ്മീരിന്‍റെ പ്രത്യേകാവകാശം എടുത്തുകളഞ്ഞ് ഒരാഴ്ച കഴിഞ്ഞതിന് പിന്നാലെ ലഡാക്ക് അതിര്‍ത്തിയിലേക്ക് പാക് സൈന്യം നീങ്ങിത്തുടങ്ങിയതായി റിപ്പോര്‍ട്ട്. ലഡാക്കിനു സമീപം സ്‌കര്‍ഡുവില്‍ പാകിസ്ഥാന്‍ പോര്‍വിമാനങ്ങള്‍ വിന്യസിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സ്‌കര്‍ഡുവിലേക്ക് പാക് വ്യോമസേനയുടെ സി130 ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങള്‍ ഉപയോഗിച്ച് പ്രതിരോധ സന്നാഹങ്ങള്‍ എത്തിക്കുന്നതായി എ എന്‍ ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. പാക് നീക്കം ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും, സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

യുദ്ധവിമാനങ്ങളെ സഹായിക്കുന്നതിനുള്ള പ്രതിരോധ സാമഗ്രികളാണ് അതിര്‍ത്തിയിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നതെന്നാണ് സൂചന. ജെ എഫ്-17 യുദ്ധവിമാനങ്ങള്‍ അതിര്‍ത്തിയിലേക്ക് എത്തിക്കാന്‍ പാക്കിസ്ഥാന്‍ നീക്കം നടത്തുന്നുണ്ടെന്നതിന്‍റെ സൂചനയാണ് ഇതെന്ന് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം പാക്കിസ്ഥാന്‍ വ്യോമസേനയുടെ ഒരു വ്യോമതാവളവും സ്‌കര്‍ഡുവിലാണ്. വ്യോമസേനയുടെ പരിശീലന പരിപാടിയുടെ ഭാഗമായാണ് ഇതെന്നും അഭ്യൂഹങ്ങളുണ്ട്.

Related Articles

Latest Articles