ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും ലോകരാജ്യങ്ങളും സമ്മർദ്ദം ശക്തമാക്കിയതോടെ നടപടികൾ സ്വീകരിക്കാൻ നിർബന്ധിതരായി പാക് ഭരണകൂടം. ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയുടെ ഭവൽപൂരിലുള്ള ആസ്ഥാനത്തിന്റെ നിയന്ത്രണം പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യാ ഭരണകൂടം ഏറ്റെടുത്തതായി വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.

പാക് പഞ്ചാബ് ഭരണകൂടം ജെയ്ഷെ ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത വിവരം പാക് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിലൂടെയാണ് അറിയിച്ചത്. 70 അധ്യാപകരും 600 ഓളം വിദ്യാർഥികളും ഉൾപ്പെട്ട കാമ്പസിന്റെ നിയന്ത്രണമാണ് ഏറ്റെടുത്തിട്ടുള്ളതെന്നും പഞ്ചാബ് പോലീസ് കാമ്പസിന് സംരക്ഷണം നൽകുന്നുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.