Friday, October 16, 2026

സീയൂള്‍ സമാധാന പുരസ്‌കാരം പ്രധാനമന്ത്രി ഏറ്റുവാങ്ങി


ന്യൂഡല്‍ഹി: സീയൂള്‍ പീസ് പ്രൈസ് ഫൗണ്ടേഷന്‍റെ 2018ലെ സീയൂള്‍ സമാധാന പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സമ്മാനിച്ചു.

അന്താരാഷ്ട്ര സഹവര്‍ത്വത്തിനും ആഗോള സാമ്പത്തിക വികസനത്തിനും നല്‍കിയ സംഭാവനകള്‍ക്കാണ് നരേന്ദ്രമോദിയ്ക്ക് പുരസ്കാരം ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പ്രഖ്യാപിച്ച രണ്ടുലക്ഷം ഡോളറും (ഒന്നരക്കോടി രൂപ) ഫലകവുമാണ് മോദി ഏറ്റുവാങ്ങിയത്.

സീയൂള്‍ സമാധാനപുരസ്‌കാരം ലഭിക്കുന്ന പതിനാലാമത്തെ ലോകനേതാവാണ് നരേന്ദ്രമോദി. മുന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ കൊഫി അന്നന്‍, ജര്‍മന്‍ ചാന്‍സലര്‍ ഏയ്ഞ്ചല മെര്‍ക്കല്‍ തുടങ്ങിയവര്‍ പുരസ്‌കാരം ലഭിച്ചവരില്‍പ്പെടുന്നു.

Related Articles

Latest Articles