Monday, May 6, 2024
spot_img

കൊല്ലത്ത് 11 വയസുകാരന് ഡിഫ്തീരിയ സ്ഥിരീകരിച്ചു

കൊല്ലം: കൊല്ലം ജില്ലയില്‍ ഓച്ചിറയിലെ ഒരു മതപഠന സ്ഥാപനത്തിലെ 11 വയസുകാരന് ഡിഫ്തീരിയ സ്ഥിരീകരിച്ചു. വിദ്യാര്‍ഥി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. മതപഠനസ്ഥാപനത്തില്‍ 253 വിദ്യാര്‍ഥികളാണ് താമസിച്ച്‌ പഠിക്കുന്നത്. ഇതില്‍ ചിലര്‍ പനി ബാധിതരാണ്. അതില്‍ അഞ്ചുപേരുടെ തൊണ്ടയിലെ ശ്രവം സര്‍ക്കാര്‍ ലാബില്‍ പരിശോധനയ്ക്കായി അയച്ചു. രോഗം പടരാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കുട്ടികള്‍ക്ക് പ്രതിരോധ നടപടി എന്ന നിലയില്‍ 10 ദിവസത്തേക്ക് എറിത്രോമൈസിന്‍ നല്‍കി. തൊണ്ടമുള്ള് എന്നറിയപ്പെടുന്ന ഡിഫ്ത്തീരിയ പ്രധാനമായും കുട്ടികളെ ബാധിക്കുന്ന രോഗമാണ്.

Related Articles

Latest Articles