Sunday, January 11, 2026

പാക്കിസ്ഥാൻ തെരഞ്ഞെടുപ്പിലേക്ക്; അവിശ്വാസം പരിഗണിച്ചില്ല, നിയമസഭകൾ പിരിച്ചുവിട്ടു

കറാച്ചി: പാകിസ്ഥാനിൽ തെരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്ത് ഇമ്രാൻ ഖാൻ. നിലവിലുള്ള എല്ലാ സഭകളും പിരിച്ചുവിട്ടു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ പ്രസിഡന്റിന് ശുപാർശ നൽകി. കൂടാതെ പൊതുജനങ്ങളോട് തെരഞ്ഞെടുപ്പിനൊരുങ്ങാനും ആവശ്യപ്പെട്ടു.

അതേസമയം, വിദേശ ശക്തികളോ അഴിമതിക്കാരോ അല്ല രാജ്യത്തിന്‍റെ വിധി തീരുമാനിക്കേണ്ടതെന്നും തെരഞ്ഞെടുപ്പ് എത്തും വരെ സർക്കാർ കാവലായ് ഉണ്ടാകുമെന്നും, അതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും ഇമ്രാൻ രാജ്യത്തോടുള്ള അഭിസംബോധനയിൽ പറഞ്ഞു.

പ്രതിപക്ഷം ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് ഡെപ്യൂട്ടി സ്പീക്കർ അനുമതി നിഷേധിക്കുകയായിരുന്നു. ഭരണഘടനയ്ക്ക് എതിരാണ് പ്രമേയമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറയുകയും തുടർന്ന് സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.

Related Articles

Latest Articles