Saturday, May 18, 2024
spot_img

നിരാശ തീർത്ത് പാകിസ്ഥാൻ: ഇന്ത്യന്‍ ഹൈക്കമ്മിഷണറെ പുറത്താക്കി: സൈന്യത്തിന് ഇമ്രാന്‍ ഖാന്‍റെ ജാഗ്രതാ നിര്‍ദ്ദേശം

ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള നയതന്ത്ര സഹകരണം കുറയ്ക്കുമെന്ന് പാകിസ്താന്‍. ഇന്ത്യയുമായുള്ള വ്യാപാരം നിര്‍ത്തിവെക്കും. ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ ഇനി വേണ്ടെന്നും പാകിസ്ഥാൻ തീരുമാനിച്ചു. ഇതിന് പിന്നാലെ ഇന്ത്യയുടെ ഹൈക്കമ്മിഷണറെ പാകിസ്താ‍ന്‍ പുറത്താക്കി.

ഓഗസ്ത് 14 പാകിസ്താന്‍ കശ്മീരികളോടുള്ള ഐക്യദാര്‍ഢ്യ ദിനമായി ആചരിക്കും. ഓഗസ്ത് 15 ന് കരിദിനമായും ആചരിക്കും. വിഷയത്തിൽ യു എന്‍ രക്ഷാസമിതിയെയും സമീപിക്കാനും നീക്കമുണ്ട്. കശ്മീര്‍ വിഷയം ഐക്യരാഷ്ട്രസമിതിയില്‍ ഉന്നയിക്കും. യു എന്‍ രക്ഷാസമിതിയെയും സമീപിക്കാനും പാകിസ്താന്‍ തീരുമാനമുണ്ട്. ഇമ്രാന്‍ ഖാന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്.

Related Articles

Latest Articles