Saturday, May 4, 2024
spot_img

സുഷമ സ്വരാജിന് കണ്ണീരോടെ വിട: അന്ത്യകര്‍മ്മങ്ങള്‍ ചെയ്തത് മകള്‍ ബന്‍സൂരി

ദില്ലി: മുന്‍ വിദേശകാര്യ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുഷമാ സ്വരാജിന് ഭാരതം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വിടനല്‍കി. ദില്ലിയിലെ ലോധി റോഡ് ശ്മശാനത്തില്‍ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം ദഹിപ്പിച്ചു. മകള്‍ ബന്‍സൂരി സ്വരാജാണ് അന്ത്യകര്‍മങ്ങള്‍ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി പ്രസിഡന്‍റ് അമിത് ഷാ, മുതിര്‍ന്ന പാര്‍ട്ടി നേതാവ് എല്‍ കെ അദ്വാനി എന്നിവരുള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ സുഷമാസ്വരാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു.

ഭൗതികതശീരം പാര്‍ട്ടി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് ശ്മശാനത്തിലേക്ക് കൊണ്ടുപോയത്. ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗെ, എന്‍ഡിഎയില്‍ നിന്നുള്ള നിരവധി നേതാക്കള്‍, പ്രതിപക്ഷ നേതാക്കള്‍ ഉള്‍പ്പെടെ സമൂഹത്തിന്‍റെ നാനാ മേഖലയില്‍ നിന്നുള്ളവര്‍ സംസ്‌ക്കാര ചടങ്ങുകളില്‍ പങ്കെടുത്തു. സുഷമാ സ്വരാജിന്റെ നിര്യാണത്തെ തുടര്‍ന്ന് ഡല്‍ഹിയിലും ഹരിയാനയിലും രണ്ടുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. 

Related Articles

Latest Articles